AmericaGlobalIndiaLatest NewsNews

പാരീസ് ഒളിമ്പിക്സ്: ഇന്ത്യക്ക് മൂന്നാം മെഡൽ

പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യക്ക് മൂന്നാം മെഡൽ. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലയാണ് ഇന്ത്യക്കായി വെങ്കലമെഡൽ നേടിയത്. ഫൈനലിൽ 451.4 പോയിന്റ് നേടി അദ്ദേഹം മൂന്നാം സ്ഥാനം നേടി.

ഇന്ത്യയുടെ മൂന്ന് മെഡലുകളും ഷൂട്ടിങ്ങിൽ : ഇതുവരെ ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് മെഡലും ഷൂട്ടിങ്ങിൽ നിന്നാണ്. പുരുഷന്മാരുടെ 50 മീ. റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടർ എന്ന നേട്ടം സ്വപ്നിൽ സ്വന്തമാക്കി. ഒരു ഒളിമ്പിക്‌സിന്റെ ഒരേ പതിപ്പിൽ ഇന്ത്യൻ ഷൂട്ടിങ് ടീം മൂന്ന് മെഡലുകൾ നേടുന്നത് ഇതാദ്യമാണ്.

ചൈനക്കും യുക്രെയ്‌നിനും മെഡലുകൾ– ചൈനയുടെ വൈ കെ ലിയു 463.6 പോയിന്റോടെ സ്വർണം നേടിയപ്പോൾ, 461.3 പോയിന്റോടെ യുക്രെയ്‌ന്റെ എസ് കുലിഷ് വെള്ളി നേടി.

Show More

Related Articles

Back to top button