
പ്രമുഖ ഫൊക്കാനാ നേതാവും വിവിധ സംഘടനകളുടെ വിശിഷ്ട പ്രതിനിധിയും ആയ ശ്രീ ടി. എസ്. ചാക്കോയുടെ അകാല വിടവാങ്ങലിൽ മുൻ ഫൊക്കാനാ പ്രസിഡന്റ് പോൾ കറുകപ്പിള്ളിൽ അനുശോചനം രേഖപ്പെടുത്തി.
സത്യസന്ധത, സമർപ്പണം, സഹാനുഭൂതി എന്നിവയുമായി അനുബന്ധിച്ച സവിശേഷതകളാൽ മനസ്സിലാക്കപ്പെട്ടിരുന്ന ശ്രീ ചാക്കോ സമഗ്രസേവകനായിരുന്നു. അദ്ദേഹം സാമൂഹിക പ്രവർത്തനങ്ങളിൽ, പ്രത്യേകിച്ച് മാർത്തോമാ സഭയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നടത്തിയ സംഭാവനകൾ നിർണായകവും പ്രശംസനീയവുമായിരുന്നു.
എല്ലാവർക്കും താങ്ങും തണലും ആശ്രയവുമായി കഴിയുംവിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്ത് ധന്യമായ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. അദ്ധേഹത്തിന്റെ വിടവാങ്ങൽ തികച്ചും വേദനാജനകമാണെന്ന് പോൾ കറുകപ്പിള്ളിൽ പറഞ്ഞു.


