BusinessClassifieds

ഐസിഐസിഐ ലൊംബാര്‍ഡ് വാഹന ഇന്‍ഷുറന്‍സിനായി ‘സ്മാര്‍ട്ട് സേവര്‍ പ്ലസ്’ അവതരിപ്പിച്ചു.


ഇന്‍ഷുറന്‍സില്‍ ഇതാദ്യം-

മുംബൈ, 05 ഓഗസ്റ്റ് 2024: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഐസിഐസിഐ ലൊംബാര്‍ഡ് വാഹന ഇന്‍ഷുറന്‍സ് പോളിസികള്‍ക്കായി ഇന്‍ഷുറന്‍സ് വ്യവസായത്തില്‍തന്നെ ആദ്യമായി ‘സ്മാര്‍ട്ട്  സേവര്‍ പ്ലസ്’ ആഡ് ഓണ്‍ അവതരിപ്പിച്ചു. വേഗത്തിലുള്ള സേവനം, ഗുണമേന്മയിലെ ഉറപ്പ്, ഉപഭോക്തൃ സൗകര്യം എന്നിവ നല്‍കിക്കൊണ്ട് മികച്ച ഉപഭോക്തൃ അനുഭവം നല്‍കുന്നതിനുള്ള ഐസിഐസിഐ ലൊംബാര്‍ഡിന്റെ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പാക്കുന്നു. ദീര്‍ഘിപ്പിച്ച ടേണ്‍എറൗണ്ട് ടൈം, വിശ്വസനീയവും ഗുണനിവാരവുമുള്ള റിപ്പയര്‍ എന്നീ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ഈ ഫീച്ചര്‍ ലക്ഷ്യമിടുന്നു. ക്ലെയിം സേവനത്തല്‍നിന്ന് ക്ലെയിം ഗ്യാരണ്ടിയിലേക്ക് മാറുകയാണ് ഇതോടെ ഐസിഐസിഐ ലൊംബാര്‍ഡ്.

പലപ്പോഴും സമ്മര്‍ദം നിറഞ്ഞതും സമയമെടുക്കുന്നതുമായ പ്രക്രിയയാണ് മോട്ടോര്‍ ഇന്‍ഷുറന്‍സ്. റിപ്പയര്‍ സമയം നീളല്‍, റിപ്പയറിലെ ഗുണമേന്മ എന്നിവ ഉള്‍പ്പടെയുള്ളവ വെല്ലുവിളികളാണ്. സ്മാര്‍ട്ട് സേവര്‍ പ്ലസ്‘ ആഡ് ഓണ്‍ പ്രശ്‌നങ്ങള്‍ നേരിട്ട് പരിഹരിക്കുന്നതിന് രൂപകല്പന ചെയ്തിരിക്കുന്നു. ഈ ഫീച്ചര്‍ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് അഞ്ച് ദിവസത്തിനുള്ളില്‍ താതപര്യമുള്ള ഗ്യാരേജുകളില്‍ 50,000 രൂപവരെയുള്ള തുകയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിയും. അറ്റകുറ്റപ്പണിക്ക് കൂടുതല്‍ സമയമെടുക്കാത്ത വിധത്തില്‍ അഞ്ച് ദിവസംവരെ ഐസിഐസിഐ ലൊംബാര്‍ഡ് ഇതര യാത്രാക്രമീകരണങ്ങള്‍ നല്‍കും.

ക്ലെയിം തുക പരിഗണിക്കാതെ എല്ലാ ക്ലെയിമുകള്‍ക്കും 24 മാസം അല്ലെങ്കില്‍ 10,000 കിലോമീറ്റര്‍ വരെ ഐസിഐസിഐ ലൊംബാര്‍ഡിന്റെ ഗ്യാരേജ് ശൃംഖലകളില്‍ ഇഷ്ടപ്പെട്ടിടത്ത് അറ്റകുറ്റപ്പണി നടത്താന്‍ ‘സ്മാര്‍ട്ട് സേവര്‍ പ്ലസ്’ ആഡ് ഓണ്‍ വാറന്റി വാഗ്ദാനം ചെയ്യുന്നു. ഈ ഉറപ്പ് ഉപഭോക്താക്കള്‍ക്ക് മനസ്സമാധാനം നല്‍കുന്നു. വാഹനം മികച്ച റിപ്പയര്‍മാരുടെ കൈകളിലാണെന്നും കേടുപാടുകള്‍ ഉടനെ പരിഹരിക്കപ്പെടുമെന്നും അറിയുന്നു. ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, പോളിസി ഹോള്‍ഡര്‍മാര്‍ കേടുപാടുകള്‍ സംബന്ധിച്ച ക്ലെയിമുകള്‍ ആദ്യം ഐസിഐസിഐ ലൊംബാര്‍ഡിനെ അറിയിക്കേണ്ടതുണ്ട്. ബാക്കി കമ്പനി നോക്കിക്കൊള്ളും.


‘  നൂതനവും കസ്റ്റമൈസ്ഡ് സൊലൂഷനുകള്‍ എത്തിക്കുന്നതിലുമാണ്  ഐസിഐസിഐ ലൊംബാര്‍ഡ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. അതിന് ഉദാഹരണമാണ് ‘സ്മാര്‍ട് സേവര്‍ പ്ലസ്’. വാഹനം ദീര്‍ഘകാലം ഗാരേജില്‍ കടിക്കുന്നതിലൂടെ ഉണ്ടാകുന്ന ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ്, വേഗത്തിലുള്ള അറ്റകുറ്റപ്പണിയും ഗുണനിലവാരവും ഉറപ്പാക്കി, തടസ്സമില്ലാത്ത ക്ലെയിം അനുവദിച്ച് ഉപഭോക്തൃ കേന്ദ്രീകൃത സേവനം നല്‍കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നു’ ഐസിഐസിഐ ലൊംബാര്‍ഡിന്റെ അണ്ടര്‍റൈറ്റിങ് ആന്‍ഡ് ക്ലെയിം പ്രോപ്പര്‍ട്ടി ആന്‍ഡ് കാഷ്വാലിറ്റി ചീഫ് ശ്രീ ഗൗരവ് അറോറ അഭിപ്രായപ്പെട്ടു.

Show More

Related Articles

Back to top button