‘ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ ഷാലു പുന്നൂസിന്

ചങ്ങനാശ്ശേരി: ഓഗസ്റ്റ് 12, ദേശീയ യുവജന ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ചങ്ങനാശ്ശേരിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച യുവാക്കളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിന് വേണ്ടി ചങ്ങനാശ്ശേരി യുവജന വേദിയുടെ നേതൃത്വത്തിൽ നൽകുന്ന വിവിധ അവാർഡുകൾ പ്രഖ്യാപിച്ചു.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിദേശ മലയാളിയും ചങ്ങനാശ്ശേരി സ്വദേശിയുമായ ഷാലു പുന്നൂസിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള ‘ഉമ്മൻചാണ്ടി യൂത്ത് ഐക്കൺ അവാർഡ്’ സമ്മാനിക്കും 50 ,0001 (അൻപതിനായിരത്തിയൊന്ന്) രൂപയും ശിൽപവും ആണ് അവാർഡ്
ഓൺലൈൻ മാധ്യമ രംഗത്തെ മികവ് കണക്കിലെടുത്ത് ഫോക്കസ് ടിവി ഓൺലൈൻ ചാനലിന് ‘മാധ്യമ അവാർഡ്’ നൽകും ഫോക്കസ് ന്യൂസ് ടിവി ഉടമയും, നമീബിയ ട്രേഡ് കമ്മീഷണറുമായ രമേശ് കുമാർ അവാർഡ് ഏറ്റുവാങ്ങും.
കായിക രംഗത്തെ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ചങ്ങനാശേരി ദ്രോണ ഫുട്ബോൾ അക്കാദമിക്ക് ‘സ്പോർട്സ് എക്സലൻസ് അവാർഡ്’ നൽകും. അക്കാദമിക്കു വേണ്ടി എം രമേശൻ അവാർഡ് ഏറ്റുവാങ്ങുമെന്ന് യുവജനവേദി പ്രസിഡണ്ട് എം. എ. സജാദും, സെക്രട്ടറി ശ്യാം സാംസണും അറിയിച്ചു.