വയനാട്ടിലെ ദുരന്തബാധിത മേഖല സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൂരല്‍മലയിലും വെള്ളാര്‍മലയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. ബെയ്ലി പാലത്തിലൂടെ നടന്ന പ്രധാനമന്ത്രി സൈനികരുമായും ആശയവിനിമയം നടത്തി. ദുരന്തത്തെ കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെ കുറിച്ചും ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വിവരിച്ചു. എ.ഡി.ജി.പിയും ചീഫ് സെക്രട്ടറിയുമാണ് പ്രധാനമന്ത്രിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കിയത്.
ദുരന്തസ്ഥലം സന്ദര്‍ശിക്കുമ്പോള്‍ ഗവര്‍ണറും മുഖ്യമന്ത്രിയും സുരേഷ്ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ദുരിതാശ്വാസ ക്യാംപുകളും ആശുപത്രിയില്‍ ചികില്‍സയിലുള്ളവരെയും സന്ദര്‍ശിച്ച ശേഷമാകും അദ്ദേഹം മടങ്ങുക.














































