തിരുവനന്തപുരത്തുനിന്നും കാണാതായ 13-കാരിയെ തേടി കേരള പൊലീസ് കന്യാകുമാരിയിൽ
തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്നും കാണാതായ 13കാരി തസ്മിത്ത് തംസം, കന്യാകുമാരിയിൽ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇന്നലെ ഉച്ചയോടെ കാണാതായ കുട്ടിയെ, കന്യാകുമാരിയിലെ ഓട്ടോഡ്രൈവർമാരാണ് ഇന്ന് രാവിലെ കണ്ടത്. കേരള പൊലീസിന്റെ പ്രത്യേക സംഘങ്ങൾ, കന്യാകുമാരിയിൽ എത്തി വ്യാപകമായ തിരച്ചിൽ നടത്തുകയാണെന്ന് അധികൃതർ അറിയിച്ചു.
ബെംഗളൂരു-കന്യാകുമാരി ട്രെയിനിൽ കുട്ടി യാത്ര ചെയ്തതിന്റെ സൂചന ലഭിച്ചതോടെ അന്വേഷണം കന്യാകുമാരിയിലേക്ക് വ്യാപിപ്പിച്ചു. ഒരു സഹയാത്രികയായ ബബിത, നെയ്യാറ്റിൻകരയിൽ യാത്രക്കിടെ കുട്ടിയുടെ ഫോട്ടോ എടുത്തതോടെയാണ് കേസിൽ നിർണായകമായ വഴിത്തിരിവ് ഉണ്ടായത്.
ബബിതയുടെ ഫോട്ടോ പരിശോധിച്ച പിതാവ്, അത് തസ്മിത്ത് തംസം ആണെന്ന് തിരിച്ചറിഞ്ഞു. ട്രെയിനിൽ ഇരുന്ന് കരയുന്ന കുട്ടിയുടെ ഫോട്ടോ ബബിത പകര്‍ത്തുകയായിരുന്നു. കുട്ടിയുടെ കൈയില്‍ 40 രൂപ മാത്രമാണുണ്ടായിരുന്നതായി ബബിത പൊലീസിന് അറിയിച്ചു.
കേരള പൊലീസിന്റെ രണ്ട് സംഘം കന്യാകുമാരിയില്‍ തിരച്ചില്‍ നടത്തുകയാണ്.