Blog

ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട സജിമോൻ ആന്റണിയുടെ സ്വീകരണം അവിസ്മരണീയമാക്കി മഞ്ച് .

    ന്യൂ ജേഴ്‌സി : ഫൊക്കാന പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ഡോ . സജിമോൻ ആന്റണിയുടെ സ്വീകരണം വേറിട്ട പരിപാടികളുമായി വെത്യസ്തമായ ഒരു സ്വീകരണമായിരുന്നു . ന്യൂ ജേഴ്സിയിലെ പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്‌സും കൂടി സംഘടിപ്പിച്ച സ്വീകരണ പരിപാടി ഏവരുടെയും മനം കവരുന്നതായിരുന്നു. ചെണ്ട മേളത്തിന്റെയും ആർപ്പ് വിളികളുടെയും ആരവത്തോട്  കുതിര പുറത്താണ്  ഫൊക്കാനയുടെ പ്രസിഡന്റ് സജിമോൻ  ആന്റണിയെ സ്വീകരിച്ചു കൊണ്ടുവന്നത് .

അവിസ്മരണീയമായ പ്രകടനങ്ങളുടെ  സായാഹ്നത്തിൽ   ചരിത്രത്തിൽ ഫൊക്കാന വീണ്ടും വീണ്ടും ചരിത്രങ്ങൾ മാറ്റി മറിക്കുകയായിരുന്നു . ഇത് വരെയുള്ള ഒരു ഫൊക്കാന പ്രസിഡന്റുമാർക്കും  ലഭിക്കാത്ത ഒരു സ്വീകരണമാണ് ന്യൂ ജേഴ്സിയിൽ അരങ്ങേറിയത് അതിന്റെ കാരണം ഫൊക്കാന യുവാക്കളുടെ കൈലേക്ക്  എത്തിയപ്പോൾ പരിപാടികളും യുവാക്കളുടെ പരിപാടികൾ ആയി മാറി  എന്നതാണ് സത്യം .

 യുവാക്കളുടെ സാന്നിധ്യം കൊണ്ടും അവതരണ പുതുമ കൊണ്ടും തികച്ചും  വ്യത്യസ്ത പുലർത്തുന്നതായിരുന്നു ഈ  സ്വീകരണ പരിപാടി .ഹാൻഡിങ്‌ ഓവേറിന് ശേഷം ആരംഭിച്ച  പുതിയ ഭാരവാഹികളുടെ സ്വീകരണവും ആഘോഷങ്ങളും  9 .30  വരെ നീണ്ടുവെങ്കിലും വർധിച്ച ആവേശത്തോടെ  ഓരോ പ്രവർത്തകരും  ആടിയും പാടിയും ആഘോഷിച്ചത്  പ്രത്യേകം ശ്രദ്ധയാകർഷിച്ചു. ഫൊക്കാനയുടെ   പുതിയ പ്രസിഡണ്ടിനും  ഭാരവാഹികൾക്കുമായി  ഈ പരിപാടി ഒരുക്കിയത് ന്യൂ ജേഴ്സിയിലെ  പ്രമുഖ സംഘടനായ മഞ്ചും സജിമോന്റെ ഫ്രണ്ട്സും കൂടെയാണ് , അവിസ്മരണീയമായ ഈ  പ്രോഗ്രാം സ്പോൺസർ ചെയ്തതും അവർ തന്നെ . ഈ ആഘോഷങ്ങൾ  ഫൈവ്സ്റ്റാർ നിലവാരം പുലർത്തുവാൻ സംഘടകാർക്ക്  ശ്രദ്ധിച്ചു  എന്നത് ഏവരുടെയും പ്രശംസക്ക് പാത്രമായി .


ആഘോഷങ്ങള്‍ മനുഷ്യസഹജമാണ്  അത്തരം ആഘോഷങ്ങളില്‍ . സ്‌നേഹം, ഒരുമ, എല്ലാവരെയും ഉള്‍പ്പെടുത്തല്‍, സന്തോഷം, മിതത്വം, എളിമ, കരുതല്‍ ഇവയൊക്കെ നിറഞ്ഞുനില്‍ക്കുമ്പോള്‍ ആഘോഷങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള ഒന്നായി മാറും. അപ്പോൾ  ആഘോഷങ്ങൾ നാം ഒത്തൊരുമയോട്  ആഘോഷിക്കും , അങ്ങനെയുള്ള ഒരു ആഘോഷമായിരുന്നു ഞങ്ങൾ പ്ളാൻ ചെയ്തത് എന്ന് മഞ്ച് പ്രസിഡന്റ് ഡോ . ഷൈനി രാജു അഭിപ്രായപ്പെട്ടു .ഡോ . ഷൈനി രാജു , മഞ്ച്  ട്രസ്റ്റീ ബോർഡ് ചെയറും  ഫൊക്കാനയുടെ മുൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന ഷാജി വർഗീസ് , ഉമ്മൻ ചാക്കോ , ഷിബുമോൻ മാത്യു , അനീഷ് ജോൺസ്‌ , രഞ്ജിത് പിള്ളൈ , ഷിജിമോൻ മാത്യു , മനോജ് വട്ടപ്പള്ളിൽ , ആന്റണി കല്ലുകാവുങ്കൽ , ലിൻഡോ  മാത്യു തങ്കച്ചൻ ജോസഫ്,ആൽബർട്ട് കണ്ണമ്പള്ളി ,അരുൺ ചെമ്പരത്തി   എന്നിവർ നേതൃത്വം നൽകിയും സ്പോൺസർ  ചെയ്താണ് ഈ  പരിപാടി ഒരിക്കയത് .

ഈ പരിപാടി ഒരുക്കിയ മഞ്ചിന്റെ ഭാരവാഹികളോടും , സുഹൃത്തുക്കളോടും സജിമോൻ ആന്റണി നന്ദി രേഖപ്പെടുത്തി. അവർ ഈ പ്രോഗ്രാം ചിട്ടപ്പെടുത്തിയത് താന്നോടുള്ള  സ്നേഹം ഒന്നുകൊണ്ട് മാത്രമാണ് എന്നറിയാം , സ്നേഹം ആരുടെഭാഗത്തു നിന്ന് ഉണ്ടായാലും അത് ആദരിക്കേണ്ടുന്ന വികാരം തന്നയാണ്.  
ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാരായ ജോൺ പി ജോൺ , ജോർജി വർഗീസ് , ഡോ .ബാബു സ്റ്റീഫൻ , ഫൊക്കാനയുടെ മുൻ ഭാരവാഹികൾ , ഇപ്പോഴത്തെ ഭാരവാഹികൾ ,ഇതിൽ പങ്കെടുത്ത എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായും സജിമോൻ ആന്റണി അറിയിച്ചു

ശ്രീകുമാർ ഉണ്ണിത്താൻ 

Show More

Related Articles

Back to top button