BlogEducation

ഒന്ന് +ഒന്ന് =ഉമ്മിണി വലിയ ഒന്ന്

മലയാളിയുടെ സ്വകാര്യ അഹങ്കാരമായ ശ്രീ വൈക്കം മുഹമ്മദ് ബഷീർ 1944 എഴുതിയ ബാല്യകാലസഖിക്ക് ഇന്നേക്ക് 80 വയസ്സാകുന്നു……എന്റെ ഹൈസ്കൂൾ കാലഘട്ടത്തിൽ   “ബാല്യകാലസഖി” വായിച്ചപ്പോൾ,  ഒന്നും  ഒന്നും കൂടെ കൂട്ടിയാൽ എങ്ങിനെ ഒരു വലിയ ഒന്ന് കിട്ടും എന്നായിരുന്ന ചിന്ത…….96 പേജ് ഉള്ള നോവൽ, ഒരായിരം പേജ് ഉള്ള ജീവിതം വായിക്കുന്ന പോലെയാണെന്ന് പിന്നീടാണ് മനസ്സിലായത്…… ഏഴു  വയസ്സുകാരി സുഹറയുടെയും ഒൻപത് വയസ്സുള്ള  മജീദ്,  എത്ര മനോഹരമായാണ് നമ്മുടെ ബേപ്പൂർ സുൽത്താൻ ‘ ബാല്യകാലസഖിയിൽ അവതരിപ്പിച്ചിരിക്കുന്നത്……. . “രണ്ടു നദികൾ സമ്മേളിച്ച് കുറച്ചുകൂടി ഉമ്മിണി  തടിച്ച ഒരു നദിയായി ഒഴുകുന്നത് പോലെ രണ്ടു ഒന്നുകൾ ഒരുമിച്ച് ചേരുമ്പോൾ കുറച്ചുകൂടി വണ്ണം വെച്ച് ഒരു വലിയ ഒന്ന് ആയിത്തീരുന്നു……. അങ്ങനെ കണക്കുകൂട്ടി സ്വാഭിമാനം മജീദ് പ്രസ്താവിച്ചു…….. “”ഉമ്മിണി വലിയ ഒന്ന്”” കണക്കുപുസ്തകത്തിൽ പുതിയ ഒരു തത്ത്വം കണ്ടുപിടിച്ചതിന് മജീദിനെ അന്ന് ബെഞ്ചിൽ കയറ്റി നിർത്തി………ബഷീർ സാഹിബ് ഈ കഥ പറയുമ്പോൾ എന്താണ് ഉദ്ദേശിച്ചത്? ഇന്ന് ഞാൻ മനസ്സിലാക്കുന്നു ഒന്നും,  ഒന്നും, കൂടെ കൂട്ടിയാൽ ഇച്ചിരി വലിയ  ഒന്ന് ആക്കാമെന്ന്….. നമ്മുടെയെല്ലാം കുടുംബ- വ്യക്തി- സാമൂഹ്യ- മാനേജ്മെന്റ് ബന്ധങ്ങളിൽ ഇതിന്റെ ഒരു അടിയൊഴുക്കില്ലേ……

-സണ്ണി മാളിയേക്കൽ

Show More

Related Articles

Back to top button