AmericaLifeStyleNews

രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് വീട് വാങ്ങാൻ അനുമതി: വിവാദ ബിൽ പാസാക്കി കാലിഫോർണിയ സെനറ്റ്.

കാലിഫോർണിയ: രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സംസ്ഥാനത്തിന്റെ ‘സീറോ-ഡൗൺ, സീറോ-ഇന്ററസ്റ്റ് ഹോം ലോൺ പ്രോഗ്രാം’ പ്രയോജനപ്പെടുത്താൻ അനുമതി നൽകുന്ന വിവാദ ബിൽ കാലിഫോർണിയ സെനറ്റ് പാസാക്കി. ബുധനാഴ്ച പാസാക്കിയ ബിൽ ഗവർണർ ഗാവിൻ ന്യൂസോമിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചു.

ഈ ബിൽ പാസായാൽ, രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് സംസ്ഥാന പിന്തുണയോടെ വീട് വാങ്ങാൻ വായ്പ നൽകുന്ന ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറും.

“ഇമിഗ്രേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ വീട്ടുടമസ്ഥതയുടെ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങൾ എല്ലാവർക്കും ലഭ്യമാകണം,”– ബിൽ അവതരിപ്പിച്ച അസംബ്ലി അംഗം ജോക്വിൻ അരംബുലോ പറഞ്ഞു.

“ഫെഡറൽ നിയന്ത്രണങ്ങൾ കാരണം രേഖകളില്ലാത്ത വ്യക്തികളെ ഭവന സംരംഭങ്ങളിൽ നിന്ന് ചരിത്രപരമായി നീക്കം ചെയ്തിട്ടുണ്ട്. എല്ലാ വായ്പക്കാർക്കും പ്രയോജനം ഉറപ്പാക്കുന്നത് കാലിഫോർണിയയുടെ മൊത്തത്തിലുള്ള വിജയത്തിനു കാരണമാകും,”– അദ്ദേഹം കൂട്ടിച്ചേർത്തു.

Show More

Related Articles

Back to top button