ഡാളസ്: അമേരിക്ക 130-ാമത് തൊഴിലാളി ദിനം സെപ്റ്റംബർ 2-ന് ആഘോഷിക്കാനൊരുങ്ങി. മിക്ക സ്ഥാപനങ്ങളും ഈ ദിവസം അടച്ചിടും. സെപ്റ്റംബർ മാസത്തിലെ ആദ്യ തിങ്കളാഴ്ച ആണ് തൊഴിലാളി ദിനം ആഘോഷിക്കുന്നത്. അമേരിക്കയിലെ ഫെഡറൽ അവധി ദിനമായ തൊഴിലാളി ദിനം 1894-ൽ പ്രസിഡൻ്റ് ഗ്രോവർ ക്ലീവ്‌ലാൻഡ് ഫെഡറൽ ഹോളിഡേ ആയി പ്രഖ്യാപിക്കുകയായിരുന്നു.
19-ാം നൂറ്റാണ്ടിൻ്റെ അവസാനം ആദ്യമായി തൊഴിലാളികളെ ആദരിക്കാൻ ഒരു ദിനം വേണമെന്ന ആവശ്യവുമായി 1882 സെപ്റ്റംബർ 5-ന് സെൻട്രൽ ലേബർ യൂണിയനും, നൈറ്റ്സ് ഓഫ് ലേബറും ചേർന്ന് ന്യൂയോർക്ക് സിറ്റിയിൽ ഒരു പരേഡ് സംഘടിപ്പിച്ചു. 10,000-ലധികം തൊഴിലാളികൾ പങ്കെടുത്ത ഇവൻ്റ് ആയിരുന്നു യുഎസിൽ ആദ്യത്തെ തൊഴിലാളി ദിനാഘോഷം.
തുടർന്ന്, നിരവധി സംസ്ഥാനങ്ങൾ തൊഴിലാളി ദിനം അംഗീകരിക്കുന്ന നിയമങ്ങൾ പാസാക്കുകയും ചെയ്തു. 1894-ൽ , ചിക്കാഗോയിൽ പുൾമാൻ പാലസ് കാർ കമ്പനിയിലെ തൊഴിലാളികൾ പണിമുടക്കുകയും, ഫെഡറൽ സൈനികർ പുനരാഘോഷനം നടത്തുന്ന ശ്രമങ്ങളിൽ 12-ലധികം തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തു.
ഇത്തവണയും, അമേരിക്കയിലെ തൊഴിലാളികളുടെ ജീവിതം ആശങ്കകളുടെ നിഴലിലാണ് എന്ന് സംഘടനകൾ വ്യക്തമാക്കുന്നു. മുതലാളി വർഗത്തിന്റെ ജീവിതനിലവാരം ഉയരുമ്പോഴും, തൊഴിലാളികൾക്ക് അവരുടേതു കുറയുകയാണെന്നും റട്‌ജേഴ്‌സ് സ്‌കൂൾ ഓഫ് മാനേജ്‌മെൻ്റ് ആൻഡ് ലേബർ റിലേഷൻസിലെ അസിസ്റ്റൻ്റ് പ്രൊഫസർ ടോഡ് വച്ചോൺ പറയുന്നു.