AmericaFeaturedNewsOther CountriesPolitics

ഗാസയിൽ ആറ് ബന്ദികളുടെ മൃതദേഹം കണ്ടെടുത്ത സംഭവത്തെ രൂക്ഷമായി അപലപിച്ച് ജോ ബൈഡൻ

വാഷിംഗ്ടൺ: ഗാസ മുനമ്പിൽ നിന്നുള്ള ഒരു ഇസ്രയേലി-അമേരിക്കൻ പൗരൻ ഉൾപ്പെടെ ആറ് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്ത സംഭവം തന്നെ തകർത്തു കളഞ്ഞുവെന്നും, തീർത്തും രോഷാകുലനാണെന്നും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

ഈ സംഭവം ഒരു ദുരന്തവും അപലപനീയവും ആണെന്നും, ഹമാസ് നേതാക്കൾകുറ്റകൃത്യങ്ങൾക്ക് മറുപടി നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി. ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാൻ 24 മണിക്കൂറും പ്രയത്നിക്കും എന്നും ബൈഡൻ ഉറപ്പുനൽകി.

ഹമാസ് ബന്ദികളാക്കിയ ആറുപേരുടെ മൃതദേഹങ്ങൾ ശനിയാഴ്ച റാഫ നഗരത്തിലെ തുരങ്കത്തിൽ നിന്നാണ് ഇസ്രായേലി സേന കണ്ടെത്തിയതെന്ന് ബൈഡൻ അറിയിച്ചു.

ഹമാസ് ഭീകരർ കൊലപ്പെടുത്തിയ ബന്ദികളിൽ ഒരാൾ അമേരിക്കൻ പൗരനാണെന്ന് ഞങ്ങൾ സ്ഥിരീകരിച്ചു,” ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ എന്ന് വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ ബൈഡൻ വ്യക്തമാക്കി.

റഫയിൽ നിന്ന് കണ്ടെത്തിയ ആറ് ബന്ദികളെ ഐഡിഎഫ് സൈനികർ എത്തുന്നതിന് തൊട്ടുമുമ്പ് ഹമാസ് ക്രൂരമായി കൊലപ്പെടുത്തിയതായും ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.

Show More

Related Articles

Back to top button