AmericaNewsUpcoming Events

പരിശുദ്ധ കന്യക മാതാവിന്റെ തിരുന്നാൾ സെപ്. ഒന്നുമുതൽ എട്ടു വരെ  റോക്‌ലാൻഡ്  സെന്റ് മേരീസ് ക്നാനായ കത്തൊലിക്ക ദേവാലയത്തിൽ.

റോക്‌ലാൻഡ് : പരിശുദ്ധ കന്യാമറിത്തിന്റെ നാമധെയത്തിൽ ഉള്ള റോക്‌ലാൻഡ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ പരി: കന്യാമറിയത്തിന്റെ തിരുന്നാൾ ദിനങ്ങളിൽ തിരുകർമ്മങ്ങളിൽ പങ്കെടുത്ത പരി . അമ്മ വഴി ദൈവാനുഗ്രഹം പ്രാപിപ്പാൻ റോക്‌ലാൻഡ് സെൻറ് മേരീസ് ക്നാനായ ദേവാലയത്തിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

ഇക്കുറി 84 ഇടവക അംഗങ്ങൾ  പ്രെസുദേന്തിമാരായി  തിരുന്നാൾ ഏറ്റു  നടത്തുന്നു.ഇടവക വികാരി ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ കൂടെ  ട്രസ്റ്റീ മാരായ സിബി മണലേൽ,, ജിമ്മി പുളിയനാൽ,ജസ്റ്റിൻ ചാമക്കാല എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ തിരുന്നാൾ വിജയത്തിനായി പ്രവർത്തിക്കുന്നു ..

 സെപ്. ഒന്നിന് കുട്ടികളുടെ ആദ്യ കുർബാനയോടെ തിരുന്നാൾ കർമ്മങ്ങൾ ആരംഭിച്ചു ..സെപ്.  2 മുതൽ 5 വരെ (തിങ്കൾ -വ്യാഴം )വൈകിട്ട് 7 മണിക് വിശുദ്ധ കുർബാനയും ലദീഞ്ഞും ആരാധനയും ഉണ്ടായിരിക്കും .

സെപ്.6 വെള്ളിയാഴ്ച 6 .45  പിഎം ന് ബഹു റവ . ഫാ .ഡോക്ടർ . ബിബി തറയിൽ (ഇടവക വികാരി )കാർമികത്വത്തിൽ  തിരുനാളിന്റെ കോടി ഉയർത്തും   തുടർന്ന് വി .കുർബാന (ഇംഗ്ലീഷ് ) ഉണ്ടായിരിക്കും ,, 

സെപ് 7 ശനിയാഴ്ച 4 .30പിഎം ന്  സെമിത്തേരി സന്ദർശനവും തുടർന്ന് 5 മണിക് റവ .ഫാ സ്റ്റീഫൻ കണിപ്പള്ളി (വികാരി സീറോ മലബാർ ചർച്ച റോക്‌ലാൻഡ്))കാർമികത്വത്തിൽ  വി .കുർബാനയും തുടർന്ന് ഇടവക പാരിഷ് ഡേയും കാർണിവലും ഉണ്ടായിരിക്കും .

സെപ് 8ന്   4 .45 പിഎം നു ആഘോഷമായ തിരുന്നാൾ ലതിഞ്ഞും വി . കുർബാനയും   ബഹു .റവ .ഫാ സജി പിണർകയിൽ ( സെന്റ് ജൂഡ് ക്നാനായ പള്ളി മിയാമി)കാർമികത്വത്തിൽ നടക്കും .. തുടർന്ന് തിരുന്നാൾ സന്ദേശം നൽകുന്നത് ബഹു . റവ.ഫാ. ലിജോ കൊച്ചുപറമ്പിൽ (ക്രൈസ്റ്റ് കിംഗ് ക്നാനായ ചർച്ച ന്യൂജേഴ്‌സി )ആയിരിക്കും ..തുടർന്ന് ബഹു .റവ . ഫാ  മാത്യു മേലേടത്തിന്റെ (സെന്റ്‌ സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ഫൊറോനാ  ചർച്ച   ക്യുൻസ്‌ ) നേതൃത്വത്തിൽ  ഫിലാഡെല്ഫിയിൽ നിന്നുള്ള ചെണ്ട മേളത്തിന്റെ താള  കൊഴുപ്പിൽ    ആഘോഷമായ തിരുന്നാൾ പ്രോസെഷനും  തുടന്ന് വി .കുർബാനയുടെ  ആശിർവാദവും നടക്കും   തുടന്ന് സ്നേഹവിരുന്നാടെ തിരുന്നാൾ സമാപിക്കും  ..

ജസ്റ്റിൻ ചാമക്കാല.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button