AmericaFeaturedNewsPoliticsUpcoming Events

ഡാളസിൽ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ്; സെപ്റ്റംബർ 8-ന് പൊതുസമ്മേളനം

ഡാളസ്: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് സെപ്റ്റംബർ 8, ഞായറാഴ്ച, ഡാളസിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ് നൽകും. പ്രതിപക്ഷ നേതാവായശേഷം രാഹുലിന്റെ ആദ്യ യുഎസ് സന്ദർശനം ആയതുകൊണ്ട്, ഇത് വലിയ പ്രാധാന്യം നൽകുന്ന ഒരു സന്ദർശനമാണ്.

ഡാളസിലെ ഇർവിംഗ് ടൊയോട്ട മ്യൂസിക് ഫാക്ടറി പവലിയൻ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4 മണിക്ക്, രാഹുൽ ഗാന്ധി പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിൽ ഡാളസിലെ ഇന്ത്യക്കാരും അമേരിക്കൻ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുക്കും. രാഹുലിനെ നേരിൽ കാണാൻ ഡാളസിലെ മലയാളി സമൂഹം രാഷ്ട്രീയ ഭേദമില്ലാതെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.

മനുഷ്യാവകാശങ്ങൾ, മതേതരത്വം, ജനാധിപത്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെയും ഇന്ത്യാ മുന്നണിയുടെയും നേതാവ് ആയ രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം വിപുലമായ പ്രതീക്ഷകൾക്ക് വഴിവയ്ക്കുമെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ അഭിപ്രായപ്പെട്ടു.

ഡാളസിലെ ഈ പൊതുയോഗത്തിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ കേരള, തമിഴ്‌നാട്, ഹരിയാന, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, തെലുങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കോൺഗ്രസ് ഘടകങ്ങൾ ഒന്നിച്ച് നേതൃത്വം നൽകുന്നു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ യുഎസ്എ വൈസ് ചെയർമാൻ ജോർജ് എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ അവലോകന സമ്മേളനത്തിൽ, ഐഒസി യുഎസ്എ കേരള ഘടകം സൗത്ത് സോണൽ ചെയർമാൻ സാക് തോമസ്, സോണൽ ഭാരവാഹികളായ സന്തോഷ്‌ കാപ്പിൽ, മാത്യു നൈനാൻ എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ കമ്മിറ്റി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോവുന്നു.

സമ്മേളനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മുൻകൂറായി https://tinyurl.com/49tdrpp9 എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. പ്രവേശനം സൗജന്യമായിരിക്കും.

Show More

Related Articles

Back to top button