AmericaLifeStyleNews

മാപ്പ് ഓണം സംഗമൊത്സാവ്- ഒരുക്കങ്ങൾ പൂർത്തിയായി

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാടെൽഫിയ അണിയിച്ചൊരുക്കുന്ന ഈ വർഷത്തെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്ന ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തി ആയതായി എക്സ്ർക്യൂട്ടീവ്സ് അറിയിച്ചു. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം വിളിച്ചോതിക്കൊണ്ട് ജനാധിപത്യത്തിന്റെ ജന്മനാടായ ഫിലാടെൽഫിയയിൽ വർണ ജാതി ഭാഷ ഭേദമന്യേ sangamotsav‘24 എന്ന് നാമകരണം ചെയ്ത ഈ മഹാ അഘോഷം സെപ്റ്റംബർ 7 ശനിയാഴ്ച 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നു. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ ചരിത്രത്തിൽ ആദ്യമായി ഒരു വേദിയിൽ അണിയിച്ചൊരുക്കുന്നു. അതോടൊപ്പം മലയാളത്തിന്റെ തനത് കലാരൂപങ്ങളും.


ഈ മാമാങ്കത്തിനു മാറ്റു കൂട്ടാൻ മലയാളിത്തിന്റെ പ്രിയ സംവിധായകൻ ശ്രീ ബ്ലെസ്സിയും പങ്കെടുക്കുന്നു. ഈ ആഘോഷം വേറിട്ടൊരു അനുഭവമാക്കാൻ ഉള്ള അഹോരാത്ര പ്രയത്നത്തിലാണ് മാപ്പിന്റെ വിവിധ സബ് കമ്മിറ്റികൾ. വാഴയിലയിൽ വിളമ്പുന്ന രുചിയൂറിയ ഓണ സദ്യ ഇത്തവണത്തെ മറ്റൊരു പ്രത്യേകതയാണ്. വമ്പിച്ച ജനപങ്കാളിതം പ്രതീക്ഷിക്കുന്ന ഈ ആഘോഷത്തിന് ഓൺലൈൻ ടിക്കറ്റ്നു ഇന്ന് വരെ കാണാത്ത പ്രതികരണമാണ്.
ഈ ആഘോഷത്തിന്റെ ഭാഗമായി ലഭിക്കുന്ന മുഴുവൻ ലാഭവും വയനാട് പുനരുദ്ധാരണ പ്രവർത്തിനായി വിനിയോഗിക്കുമെന്ന് കമ്മറ്റി അംഗങ്ങൾ അറിയിച്ചു. സംഗമൊത്സാവ് തികച്ചും വേറിട്ടൊരു ദൃശ്യ അനുഭവമാകും എന്ന് ഉറപ്പിച്ചു പറയുകയാണ് മാപ്പിന്റെ പ്രസിഡന്റ്‌ Sreejith Komath. വിവിധ സബ് കമ്മിറ്റികൾ ചിട്ടയായ രീതിയിൽ പ്രവർത്തനം ഏകോപിപ്പിക്കുന്നതായി General Secretary Benson Varghese പണിക്കർ അറിയിച്ചു. അഭൂതപൂർവമായ സഹകരണമാണ്ഫിലാടെൽഫിയമലയാളികൾ നൽകിവരുനെന്നതെന്നു tresurer ജോസഫ്കുരുവിള പറഞ്ഞു.  എല്ലാവരെയും സഹർഷം സ്വാഗതം ചെയ്യുന്നതായി മാപ്പ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button