AmericaBlogIndiaLatest NewsLifeStyleNews

“ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സ്‌നേഹവും ബഹുമാനവും വിനയവും നഷ്ടപ്പെട്ടു”: രാഹുല്‍ ഗാന്ധി

വാഷിംഗ്ടണ്‍: ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ സ്‌നേഹവും ബഹുമാനവും വിനയവും നഷ്ടപ്പെട്ടെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ടെക്സാസിലെ ഡാളസില്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഇന്ത്യ ഒരു ആശയം മാത്രമല്ല, ആശയങ്ങളുടെ ബഹുത്വമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്നും, ആര്‍എസ്എസ് ഇന്ത്യയെ ഏകഭാവത്തില്‍ കാണുകയാണെന്നും” രാഹുല്‍ പറഞ്ഞു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എല്ലാ ആളുകള്‍ക്കും ജാതി, ഭാഷ, മതം എന്നിവയെ പരിഗണിക്കാതെ തുല്യമായ അവസരങ്ങള്‍ ലഭിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കുകയാണ് പ്രധാനമന്ത്രി മോദി,” കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ ഇത് വ്യക്തമായെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. “ഭരണഘടനയിലും നമ്മുടെ രാഷ്ട്രീയത്തില്‍ സ്‌നേഹം, ബഹുമാനം, വിനയം എന്നിവ നശിച്ചിരിക്കുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.

Show More

Related Articles

Back to top button