വിദ്യാർഥിനിക്ക് കൈത്താങ്ങായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ
ന്യൂജേഴ്‌സി: നിർധന വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ സഹായം നൽകി. കോട്ടയം സ്വദേശിനിയായ വിദ്യാർഥിനിയാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ നടപ്പിലാക്കുന്ന ഉന്നത വിദ്യാഭ്യാസ സഹായപദ്ധതിക്ക് അർഹയായത്.
കൗൺസിൽ പ്രസിഡന്റ് ജിനേഷ് തമ്പി വിദ്യാർഥിനിയുടെ വീട്ടിലെത്തി സാമ്പത്തിക സഹായം കൈമാറി. വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കപ്പെട്ട ഈ പദ്ധതിയിലൂടെ, ഉന്നത വിദ്യാഭ്യാസം അഭിമുഖീകരിക്കുന്ന വിദ്യാർഥിനിക്ക് അഭിമാനകരമായ പിന്തുണ നൽകാനായതിൽ കൗൺസിൽ അംഗങ്ങൾ സന്തോഷം രേഖപ്പെടുത്തി.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൻ സമൂഹത്തിന്റെ വികസനത്തിനും, അശരണർക്കു കൈത്താങ്ങാവാനുള്ള പ്രവര്‍ത്തനങ്ങളിൽ അഭിമാനമുണ്ടെന്ന് ചെയർമാൻ ജേക്കബ് കുടശ്ശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വനിതാ ഫോറം മുൻ പ്രസിഡന്റ് മിലി ഫിലിപ്പ്, വനിതാ ഫോറം നിലവിലെ പ്രസിഡന്റ് സരൂപ അനിൽ, ചാരിറ്റി ഫോറം പ്രസിഡന്റ് സോമൻ ജോൺ തോമസ്, വൈസ് പ്രസിഡന്റ് (അഡ്മിൻ) ബൈജുലാൽ ഗോപിനാഥൻ, വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ ഡെവലപ്മെന്റ്) ഡോ. റെയ്ന റോക്ക് എന്നിവർ അഭിപ്രായപ്പെട്ടു.