AmericaAssociationsLatest NewsNews

സഭകൾ മാനവഹൃദയങ്ങൾക്ക് ആശ്വാസ കേന്ദ്രമാകണം : റവ. കെ.സി.ജോൺ

അറ്റ്ലാന്റ: ഐ.പി.സി സൗത്ത് ഈസ്റ്റ് റീജിയൻ 24 -മത് വാർഷിക കൺവൻഷൻ സംയുക്ത സഭായോഗത്തോടും തിരുവത്താഴ ശുശ്രൂഷയോടും കൂടി അറ്റ്ലാന്റയിൽ സമാപിച്ചു. റീജൻ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സഭകൾ മാനവ ഹൃദയങ്ങൾക്ക് ആശ്വാസകേന്ദ്രം ആകണമെന്നും സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ വളർച്ചയ്ക്കുള്ള സങ്കേതമായി തീരണമെന്നും അദ്ദേഹം വിശ്വാസ സമൂഹത്തെ ഉത്ബോധിപ്പിച്ചു. 

ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 1 വരെ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തപ്പെട്ട കൺവൻഷനിൽ പാസ്റ്റർ കെ.ജെ. തോമസ് മുഖ്യ പ്രാസംഗികനായിരുന്നു. സംയുക്ത യുവജന – സഹോദരി സമ്മേളനത്തിൽ സിസ്റ്റർ സൂസൻ തോമസ് (ബഹറിൻ) വചനം പ്രസംഗിച്ചു. പാസ്റ്റർമാരായ ചെറിയാൻ സി ഡാനിയേൽ, റോയി വാകത്താനം, എബ്രഹാം സി. തോമസ് എന്നിവർ വിവിധ ദിവസങ്ങളിൽ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ഡോ. ജോയി ഏബ്രഹാം കർത്ത്യമേശയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.

ഇഗ്ലീഷ് സെക്ഷനിൽ സിബി ഏബ്രഹാം, ഡാനി ചെറിയാൻ എന്നിവരും പ്രസംഗിച്ചു. പ്രെയ്സ് ആന്റ് വർഷിപ്പിന് റീജിയൻ ക്വയർ നേതൃത്വം നൽകി. ജോയിന്റ് സെക്രട്ടറി നിബു വെള്ളവന്താനം സ്വാഗതവും ട്രഷറർ എബ്രഹാം തോമസ് നന്ദിയും പ്രകാശിപ്പിച്ചു. വുമൺസ് മിനിസ്ടി ഫെലോഷിപ്പിന് സഹോദരിമാരായ ബീന മത്തായി, സാലി ഏബ്രഹാം, റേച്ചൽ രാജു എന്നിവരും യുവജന സമ്മേളനത്തിന്

സുവിശേഷകൻ സിബി ഏബ്രഹാം, റിജോ രാജു എന്നിവരും നേതൃത്വം നൽകി.

പാസ്റ്റർമാരായ ഷിബു തോമസ്, സി. വി ആൻഡ്രൂസ്, ജോൺ ചെറിയാൻ, എബി മാമൻ, ജോർജ് മാത്യു, കെ. വി ജോസഫ്, മനു ഫിലിപ്പ്, രാജൻ ആര്യപള്ളിൽ, ജെയിംസ് ടി. സാമുവൽ, അലക്സാണ്ടർ ജോർജ്, സ്റ്റീഫൻ ചാക്കോ, രാജു പൊന്നോലിൽ, പ്രൊഫസർ ജയിംസ് കുളങ്ങര, അലക്സാണ്ടർ തോമസ്, സജിമോൻ മാത്യുഎന്നിവർ ആശംസകൾ അറിയിച്ചു. ഫ്ലോറിഡ, ജോർജിയ, ടെന്നസ്സി, സൗത്ത്‌ കരോലിന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളും ശുശ്രുഷകന്മാരും കൺവൻഷനിൽ സംബന്ധിച്ചു.

വാർത്ത: നിബു വെള്ളവന്താനം

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button