വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ്. പ്രസിഡന്റ് ജോ ബൈഡനും ഡെലവെയറിലെ ബൈഡന്റെ വസതിയിൽ കൂടിക്കാഴ്ച നടത്തി. ഇന്ത്യ-അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുവരും വിവിധ വിഷയങ്ങളിൽ ചർച്ച നടത്തി.
ഇൻഡോ-പസഫിക് മേഖലയുടെ സുരക്ഷയും ആരോഗ്യ രംഗത്തെ സഹകരണവും കാര്യമായി ചർച്ചയാവുകയും, കാൻസർ മൂൺ ഷോട്ട് പദ്ധതിയുടെ ഭാഗമായുള്ള 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും വിതരണം ചെയ്യുമെന്ന് മോദി അറിയിച്ചു.
ഇപ്പോൾ ക്വാഡ് ഉച്ചകോടി പുരോഗമിക്കുകയാണ്. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ രാഷ്ട്രത്തലവൻമാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി നാളെയും ചർച്ചകൾക്ക് പങ്കെടുക്കും. നാളെ മുൻ യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനാണ് പ്രധാനമന്ത്രിയുടെ തീരുമാനം.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി യുഎസിൽ എത്തിയിരിക്കുകയാണ്.