AssociationsLatest NewsNews

എടത്വായില്‍ നദീതീര പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നു; സൗന്ദര്യവല്‍ക്കരണവുമായി ജോര്‍ജിയന്‍ സംഘവും ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണും 

എടത്വ: എടത്വായില്‍ നദീതീര പാര്‍ക്ക് വേണമെന്നുള്ള ദേശവാസികളുടെ ആവശ്യത്തിന് തുടക്കം കുറിച്ച് എടത്വ ജോര്‍ജിയന്‍ സംഘം.ജോര്‍ജിയന്‍ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ എടത്വ വില്ലേജ് ഓഫീസിന് പുറകുവശം വൃത്തിയാക്കി വൃക്ഷതൈനട്ടു. വര്‍ഷങ്ങളായി ഉണ്ടായിരുന്ന മാലിന്യങ്ങള്‍ ആണ് പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. നദീതീര പാര്‍ക്ക് വേണമെന്നുള്ള ദേശവാസികളുടെ വര്‍ഷങ്ങളായിട്ടുള്ള

 ആവശ്യമാണ് ഇതോടൊപ്പം യാഥാര്‍ത്ഥ്യമാകുന്നത്. ഗ്രീന്‍ കമ്മ്യൂണിറ്റി സ്ഥാപകന്‍ അന്തരിച്ച ആന്റപ്പന്‍ അമ്പിയായത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിന് വേണ്ടി എടത്വ വിഷന്‍ 2020 എന്ന പദ്ധതിയിലൂടെ  നദീതീര സൗന്ദര്യവല്‍ക്കരണം തുടക്കം കുറിച്ചെങ്കിലും പിന്നീട് പാതിവഴിയില്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. എന്നാല്‍ എടത്വ പള്ളിയുടെ ചിലവില്‍ കുരിശടി മുതല്‍ പള്ളി പാലം വരെയുള്ള ഭാഗങ്ങള്‍ മനോഹരമാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെയും തീര്‍ത്ഥാടകരെയും ആകര്‍ഷകമാക്കുന്ന നിലയില്‍ എടത്വ ബോട്ട് ജെട്ടി മുതല്‍ പള്ളി പാലം വരെയുള്ള നദീതീരവും എടത്വ പാലത്തിന് താഴെയും ഇരുവശങ്ങളും  സൗന്ദര്യവത്ക്കരിക്കണമെന്നാണാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എടത്വായിലെ ബോട്ട് ജെട്ടി നവീകരണത്തിന് 47 ലക്ഷം രൂപ നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി, തിരുപനയനൂര്‍കാവ് ഭഗവതി ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം എന്നിവിടങ്ങളിലേക്ക് തീര്‍ത്ഥാടകര്‍ക്ക് ജലമാര്‍ഗ്ഗവും എത്തുന്നതിന് എടത്വ ബോട്ട് ജെട്ടി ഉപകരിക്കും. 

ജോര്‍ജിയന്‍ സംഘം പ്രസിഡന്റ് ബിനോയി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. ജയചന്ദ്രന്‍ മുഖ്യസന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് അംഗം പിസി. ജോസഫ്, ലയണ്‍സ് ക്ലബ് ഓഫ് എടത്വ ടൗണ്‍ പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ വി ഇടിക്കുള,  സെക്രട്ടറി ബില്‍ബി മാത്യൂ കണ്ടത്തില്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷതൈ നട്ടു. കെ. ജയചന്ദ്രന്‍, ജോര്‍ജിയന്‍ സംഘം  സെക്രട്ടറി  കെ. തങ്കച്ചന്‍, ഖജാന്‍ജി കുഞ്ഞുമോന്‍ മുണ്ടുവേലില്‍, റ്റോബി പള്ളിപറമ്പില്‍, ജോജി മെതിക്കളം, ബിജു കട്ടപ്പുറം, ഷോജി മീനത്തേരില്‍, റ്റിജോ കട്ടപ്പുറം, ടിസണ്‍ മുണ്ടുവേലില്‍, മാര്‍ട്ടിന്‍ തൈപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.

Show More

Related Articles

Back to top button