ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ വിൻസന്റ് ഡി പോളിന്റെ തിരുനാൾ ആഘോഷിച്ചു. ഇടവകയിലെ സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിൻസന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളാണ് തിരുനാളിന് പ്രസുദേന്തിമാരായത്. ഇടവക വികാരി റവ. ഫാ. സിജു മുടക്കോടിൽ തിരുനാൾ കർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. സേവനം മുഖമുദ്രയാക്കിയ വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെയും വിശുദ്ധ വിൻസന്റ് ഡി പോളിന്റെയും ചരിത്രത്തെ ആധാരമാക്കി റവ. ഫാ. സിജു മുടക്കോടിൽ സന്ദേശം നൽകി. ക്രൈസ്തവർ ത്യാഗപൂർണ്ണമായ സേവനത്തിന് വേണ്ടി വിളിക്കപെട്ടവരാണെന്നും, തങ്ങളുടെ സഹജീവികളുടെ കഷ്ടതയിൽ സഹായം എത്തിക്കുവാനും അവരുടെ വേദനയിൽ പങ്കുചേരുവാനും വനേടി ത്യാഗങ്ങൾ സഹിക്കുമ്പോഴാണ് ഓരോ ക്രൈസ്തവനും ക്രിസ്തുമനോഭാവത്തിലേക്ക് എത്തുന്നുന്നത് എന്ന അദ്ദേഹം ഓർമ്മിപ്പിച്ചു. വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സ്നേഹവിരുന്നോടെയാണ് തിരുനാൾ സമാപിച്ചത്. തിരുനാളിന് വിൻസന്റ് ഡി പോൾ സൊസൈറ്റി അംഗങ്ങളോടൊപ്പം സാബു കട്ടപ്പുറത്തിന്റെ നേതൃത്വത്തിലുള്ള കൈക്കാരൻമാരും പാരിഷ് കൗൺസിൽ അംഗങ്ങളും നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ