BusinessClassifiedsKerala

കൊട്ടക് മ്യൂച്വല്‍ ഫണ്ടിന്റെ കോട്ടക് എംഎന്‍സി ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു; ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം

കൊച്ചി: കോട്ടക് മഹീന്ദ്രാ അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (കെഎംഎഎംസി) കീഴിലുള്ള കോട്ടക് മ്യൂച്വല്‍ ഫണ്ട്, ‘കോട്ടക് എംഎന്‍സി ഫണ്ട്’ എന്ന പുതിയ ഓപ്പണ്‍-എന്‍ഡഡ് ഇക്വറ്റി സ്‌ക്ീമിന്റെ എന്‍എഫ്ഒ ആരംഭിച്ചു. ഒക്ടോബര്‍ 21 വരെ അപേക്ഷിക്കാം. പേരു സൂചിപ്പിക്കുന്നതുപോലെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള ബഹുരാഷ്ട്ര കമ്പനികളിലാകും ഫണ്ട് നിക്ഷേപിക്കുക. ആഗോള ബ്രാന്‍ഡ് സാന്നിധ്യം, പ്രവര്‍ത്തന, സാങ്കേതിക മികവുകള്‍, മാനേജ്‌മെന്റ് മികവ്, സാമ്പത്തിക അടിത്തറ എന്നിവ കണക്കിലെടുത്താകും നിക്ഷേപമെന്ന് കെഎംഎഎംസി എംഡി നിലേഷ് ഷാ പറഞ്ഞു. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഇക്വിറ്റികളിലും ഇക്വിറ്റി ബന്ധിത സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ദീഘകാല മൂലധന വളര്‍ച്ച നേടാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്. ഹര്‍ഷ ഉപാധ്യായ, ധനഞ്ജയ് തികാരിഹ എന്നിവരാണ് ഫണ്ട മാനേജര്‍മാര്‍. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തുക. നൂറിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം.

വിവരങ്ങള്‍ക്ക് www.kotakmf.com/documents/Kotak%20MNC%20Fund_

Show More

Related Articles

Back to top button