ഹ്യൂസ്റ്റൺ: പെരുമ്പെട്ടി വലിയമണ്ണിൽ കുഞ്ഞിന്റെ (ഉമ്മൻ ജോൺ) ഭാര്യ റേച്ചലാമ്മ ജോൺ (76) ഒക്ടോബർ 8ന് പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ചുങ്കപ്പാറ സി എം എസ് എൽ പി സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു.
കഴിഞ്ഞ പത്തൊൻപതു വർഷമായി മക്കളായ ജോൺ ഡബ്ലിയു വർഗീസിനും (പ്രോംപ്റ്റ് റീൽറ്റി ആൻഡ് മോർട്ടഗേജ് സി ഇ ഓ) പ്രസാദിനും (ഉമ്മൻ ജോൺ, ഓക്സിംടെക് സിഇഒ) ഷുഗർ ലാൻഡിൽ താമസമായിരുന്നു. പരേതയായ സൂസൻ ജോർജ് (പുഷ്പ) മകളായിരുന്നു.
പേരക്കുട്ടികൾ: സ്റ്റെഫിനി, സേറ, ഹന്നാ, എയ്ഡൻ, അലീന, നിയാ
സംസ്കാര വിവരങ്ങൾ പിന്നീട് അറിയിക്കും.