യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രംപിനെ മറികടന്ന് കമലാ ഹാരിസിന് നേരിയ ലീഡ്
ന്യൂയോര്‍ക്ക് ∙ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡോണാള്‍ഡ് ട്രംപിനെക്കാള്‍ നേരിയ ലീഡ് കരസ്ഥമാക്കിയിരിക്കുകയാണ് കമലാ ഹാരിസ്. ചൊവ്വാഴ്ച പുറത്തുവന്ന പുതിയ സര്‍വേയിലാണ് ഹാരിസിന് അനുകൂലമായ ഫലം ലഭിച്ചത്.
സിയാന കോളേജും ന്യൂയോര്‍ക്ക് ടൈംസും ചേര്‍ന്ന് നടത്തിയ ദേശീയ വോട്ടെടുപ്പിലാണ് ഹാരിസ് 49 ശതമാനം പിന്തുണ നേടിയത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ മാറ്റത്തിനും തങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നതിനുമുള്ള വിശ്വാസം ട്രംപിനേക്കാള്‍ കൂടുതല്‍ കമലയ്ക്കാണ് നല്‍കിയിരിക്കുന്നത്.
പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷം സെപ്തംബര്‍ മധ്യത്തില്‍ നടന്ന ടൈംസ്/സിയാന സര്‍വെയില്‍ ഇരുവരും 47 ശതമാനം പിന്തുണയില്‍ തുല്യരായിരുന്നുവെങ്കിലും, ഇപ്പോഴത്തെ ഫലപ്രകാരം ഹാരിസ് 2 ശതമാനത്തെ ലീഡ് നേടി മുന്നിലായിരിക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ ഏഴ് സംസ്ഥാനങ്ങളില്‍ മത്സരം കടുത്തതായും സര്‍വേ കണ്ടെത്തിയിരിക്കുന്നത്.