CinemaCrimeLatest NewsNews

“വനിതാ നിര്‍മാതാവിനെ അപമാനിച്ചു; ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്”

തര്‍ക്ക പരിഹാരത്തിനായി വിളിച്ചു വരുത്തി അപമര്യാദയായി പെരുമാറിയെന്ന വനിതാ നിര്‍മാതാവിന്‍റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് കേസെടുത്ത് അന്വേഷണം. ആന്‍റോ ജോസഫും ലിസ്റ്റിന്‍ സ്റ്റീഫനുമുള്‍പ്പെടെ ഒന്‍പതുപേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. വനിത നിര്‍മാതാവ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലാണ് പരാതിയുമായി എത്തിയത്.  

പരാതിക്കാരി നിര്‍മിച്ച സിനിമയുമായ ബന്ധപ്പെട്ട തര്‍ക്കത്തില്‍ അസോസിയേഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

Show More

Related Articles

Check Also
Close
Back to top button