സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഒക്ടോബർ മാസം 25,26 ദിവസങ്ങളിൽ.
ഫ്ളോറിഡ : സൗത്ത് ഫ്ളോറിഡ സെന്റ് തോമസ് ഓർത്ത്ഡോക്സ് ചർച്ച് പോംബെനോ ബീച്ച് ഇടവകയുടെ പെരുന്നാളും ഡയറക്ടറി പ്രകാശനവും ഒക്ടോബർ മാസം 25,26 (വെള്ളി,ശനി) ദിവസങ്ങളിൽ നടത്തപ്പെടുന്നു. ഒക്ടോബർ 20 ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം കൊടിയേറുന്നതോടെ കൂടി പെരുന്നാളിന് തുടക്കം കുറിയ്കും. 25 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോക്ടർ തോമസ് മാർ ഇവാനിയോസ് തിരുമേനിയുടെ കാർമികത്തിൽ സന്ധ്യാ പ്രാത്ഥനയും റാസയും നടത്തപ്പെടും, 26 റാം തിയതി ശനിയാഴ്ച്ച രാവിലെ 8.30 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ കാർമ്മികത്തിൽ വിശുദ്ധ മൂന്നിൽമേൽ കുർബാനയും തുടർന്നു ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കൂടി ഭക്തി നിർഭരമായ റാസയും ആശീർവാദവും ഇടവകയിലെ എല്ലാ മെമ്പർമാരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ ഡയറക്ടറി പ്രകാശനവും നടത്തപ്പെടുന്നു.
പെരുന്നാളിന്റെ സ്പോൺസേഴ്സ് ആയ പതിനൊന്ന് കുടുബങ്ങൾ പള്ളിക്കമ്മറ്റിയോടു ചേർന്ന് പെരുന്നാളിന് വേണ്ട ഒരുക്കങ്ങൾ നടത്തുന്നു.ഭക്തിനിർഭരമായി നടത്തപ്പെടുന്ന ഈ പെരുനാളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാദർ .എബി എബ്രഹാം അറിയിച്ചു, ഡയറക്ടറി എഡിറ്റോറിയൽ ബോർഡ് അംഗങ്ങൾ ആയ വികാരി ഫാദർ. എബി എബ്രഹാം, ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി മോൻസി ജോർജ്, ജിനു ഗീവർഗീസ്, കോര വർഗ്ഗീസ്, അജി പി തോമസ്, ജോസ് മാത്യൂ, ഷിബി പോൾ, സാലി ചെറിയാൻ എന്നിവർ ഡയറക്ടറിയുടെ പ്രകാശനത്തിന് വേണ്ടി പ്രവർത്തിക്കുന്നു.
വാർത്ത : മോൻസി ജോർജ്.