AmericaFeaturedGlobalNewsOther Countries

ഇറാന്റെ ആണവ കേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളെയും ആക്രമിക്കില്ലെന്ന് ഉറപ്പ്: നെതന്യാഹു ബൈഡനോട്

തെഹ്രാൻ: ഇറാന്റെ സൈനിക താവളങ്ങളാണ് ലക്ഷ്യമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ. ഇറാനിലെ ആണവ കേന്ദ്രങ്ങളെയും എണ്ണപ്പാടങ്ങളെയും ആക്രമിക്കില്ലെന്ന് നെതന്യാഹു പറഞ്ഞതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

അമേരിക്കയിൽ നവംബർ 5ന് മുൻപ് ഇസ്രയേൽ ഇറാൻ ആക്രമണത്തിനൊരുങ്ങുന്നതായും, യുഎസ് തിരഞ്ഞെടുപ്പിന് മുമ്പായിരിക്കും ഇതെന്ന് സൂചനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

യുഎസ് ശക്തമായ മിസൈൽ പ്രതിരോധ സംവിധാനം താഡ് ഇസ്രയേലിന് നൽകാനൊരുങ്ങുന്നതോടെ, നെതന്യാഹു തന്റെ കടുംപിടിത്ത നിലപാട് മയപ്പെടുത്തിയതായാണ് റിപ്പോർട്ട്.

ഒക്ടോബർ 1ന് ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് തിരിച്ചടിയായിട്ടാണ് ഈ നീക്കമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

Show More

Related Articles

Back to top button