ജോർജിയ:ഹെലിൻ ചുഴലിക്കാറ്റിൻ്റെ ആഘാതവും വ്യവഹാരങ്ങളുടെ കുത്തൊഴുക്കിനും, വിവാദ തിരഞ്ഞെടുപ്പ് ഭരണമാറ്റങ്ങളും കൊണ്ട് പൊറുതിമുട്ടുന്ന നിർണായകമായ ഒരു യുദ്ധഭൂമിയായ ജോർജിയയിൽ ചൊവ്വാഴ്ച റെക്കോർഡ് എണ്ണം നേരത്തെ വോട്ടുകൾ രേഖപ്പെടുത്തി.
ചൊവ്വാഴ്ച 300,000-ലധികം ബാലറ്റുകളാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയതെന്ന് ജോർജിയ സ്റ്റേറ്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫീസിലെ ഗേബ് സ്റ്റെർലിംഗ് എക്‌സിൽ പറഞ്ഞു.2020 ൽ 136,000 ആയിരുന്നു മുമ്പത്തെ ആദ്യ ദിന റെക്കോർഡ്, സ്റ്റെർലിംഗ് പറഞ്ഞു.
സ്വിംഗ് സംസ്ഥാനാമായ ജോർജിയ ഈ തെരഞ്ഞെടുപ്പിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ്, മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നാല് വർഷം മുമ്പ് പ്രസിഡൻ്റ് ജോ ബൈഡനോട് ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടതിന് ശേഷം അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നു.സ്റ്റേറ്റിൽ പോൾ ചെയ്ത 5 ദശലക്ഷം ബാലറ്റുകളിൽ വെറും 11,779 വോട്ടുകൾക്ക് ബൈഡൻ ട്രംപിനെ പരാജയപ്പെടുത്തിയത്
ജോർജിയയിൽ രേഖപ്പെടുത്തിയ ആദ്യ ദിന ഏർലി വോട്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് -പി പി ചെറിയാൻ