AmericaBlogLatest NewsLifeStyleNews

മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനത്തിൻ്റെ കാനഡ റീജൻ കുടുംബ സംഗമം വർണ്ണാഭമായി

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കാനഡയിലെ മാർത്തോമ്മാ ഇടവകളിലെ കുടുംബങ്ങൾ ഒത്തുചേർന്ന് ടോറോന്റോയിലെ ദി കനേഡിയൻ മാർത്തോമ്മാ ഇടവകയിൽ ഒക്ടോബർ 11 മുതൽ 13 വരെ സംഘടിപ്പിച്ച കുടുംബ സംഗമം വർണ്ണാഭമായി.

“വിശ്വാസത്താൽ നെയ്ത കുടുംബങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് സംഗമം ഉത്ഘാടനം ചെയ്തു. വാട്ടർലൂ മൗണ്ട് സീയോൻ ഇവാഞ്ചലിക്കൽ ലൂതറൻ ചർച്ച് വികാരി റവ. ഡോ. ഫിലിപ്പ് മത്തായി മുഖ്യ പ്രഭാഷകനായിരുന്നു. റവ. ഡോ. എം.ജെ. ജോസഫ്, ഡോ. മേരി ഫിലിപ്പ്, റവ. എബ്രഹാം തോമസ്, ടോം ഫിലിപ്പ്, ജോർജി ജോൺ മാത്യു എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.

കുടുംബങ്ങളുടെ ഐക്യവും ആത്മീക വളർച്ചയും ചർച്ചയായ സംഗമത്തിൽ, ആധുനികകാലത്തെ വെല്ലുവിളികളെ ക്രിസ്തീയ വിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ എങ്ങനെ മറികടക്കാമെന്ന് വിശകലനം നടത്തി.

ടോറോന്റോ മാർത്തോമ്മാ ഇടവക വികാരി റവ. റോജി മാത്യൂസ് എബ്രഹാം, കാൽഗറി സെന്റ് തോമസ് ഇടവക വികാരി റവ. ജോജി ജേക്കബ് എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. ജനറൽ കൺവീനർ ലിസ് കൊച്ചുമ്മന്റെ നേതൃത്വത്തിൽ 14 സബ് കമ്മിറ്റികളിൽ അനേകർ സംഗമത്തിന്റെ വിജയത്തിന് പ്രവർത്തിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button