ഫൊക്കാന ന്യൂ യോർക്ക് അപ്സ്റ്റേറ്റ് റീജിയൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

ന്യൂ യോർക്ക് : ഫൊക്കാന ന്യൂ യോർക്ക് അപ്സ്റ്റേറ്റ് റീജിയൻ (റീജിയൻ 3) ഭാരവാഹികളെ തെരെഞ്ഞെടുത്തു. റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആന്റോ വർക്കി ഏവർക്കും സ്വാഗതം രേഖപ്പെടുത്തി .ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , നാഷണൽ കമ്മിറ്റി മെംബെർ മത്തായി ചാക്കോ, ജീമോൻ വർഗീസ് ,മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, മുൻ ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജെസ്സി ആന്റോയുടെ പ്രാർത്ഥന ഗാനത്തോട് ആരംഭിച്ച മീറ്റിങ്ങിൽ ഷൈമി ജേക്കബ് പങ്കെടുത്ത ഏവർക്കും നന്ദിയും രേഖപ്പെടുത്തി.
റീജിയൻ 2 ന്റെ ഭാരവാഹികൾ ആയി അഭിലാഷ് പുളിക്കത്തൊടി (റീജണൽ സെക്രട്ടറി),ഷൈമി ജേക്കബ്(റീജണൽ ട്രഷർ),ഷാജൻ മാത്യു (റീജണൽ ജോയിന്റ് സെക്രട്ടറി) ,ബെൻ വർഗീസ് (റീജണൽ ജോയിന്റ് ട്രഷർ) ,നിരീഷ് ഉമ്മൻ (ഈവന്റ് കോഓർഡിനേറ്റർ ), ലിജോ ജോൺ (സ്പോർട്സ് കോഓർഡിനേറ്റർ ) ഷൈനി ഷാജൻ (വിമൻസ് ഫോറം കോഓർഡിനേറ്റർ), കമ്മിറ്റി മെംബേഴ്‌സ് ആയി എബ്രഹാം കൈപ്പള്ളിൽ , ഇട്ടൂപ് ദേവസ്യ , ജെയിംസ് ഇളംപുരയിടത്തിൽ , ജിജി ടോം , ജോൺ കെ മാത്യു , രാജ് തോമസ് , മാത്യു ജോസഫ് , ജോൺ തോമസ് , ജോർജ് കുഴിയാഞ്ഞാൽ , സുനിൽ എണ്ണശേരിൽ , ചാക്കോ പി ജോർജ് .റോയി ആന്റണി (പബ്ലിസിറ്റി ) ടെറൻസൺ തോമസ് (റീജണൽ ഫൈനാസ് കോർഡിനേറ്റർ ) എന്നിവരെ തെരഞ്ഞെടുത്തതായി റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി അറിയിച്ചു.
റീജിയൻ 3 ന്റെ റീജണൽ ഉൽഘാടനം നവംബർ 16 ആം തിയതി ശനിയാഴ്ച വിപുലമായ പരിപാടികളോട് യോർക്ക് ടൗൺ ഹൈറ്റിസിലുള്ള സെന്റ് ഗ്രിഗോറീസ് ഓർത്തഡോസ് ചർച് ഓഡിറ്റോറിയത്തിൽ (2966 Crompond Road , Yorktown Heights , NY 10598 )വെച്ച് നടത്തുവാനും യോഗം തീരുമാനിച്ചു.
പുതിയതായി തെരെഞ്ഞെടുത്ത റീജണൽ ഭാരവാഹികളെ പ്രസിഡന്റ് സജിമോൻ ആന്റണി , സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ , ട്രഷർ ജോയി ചാക്കപ്പൻ ,എക്സി .വൈസ് പ്രസിഡന്റ് പ്രവീൺ തോമസ് , വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷണൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷണൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ് , വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള , ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ്, ട്രസ്റ്റീ ബോർഡ് സെക്രട്ടറി ബിജു ജോൺ, റീജണൽ വൈസ് പ്രസിഡന്റ് ആന്റോ വർക്കി എന്നിവർ അഭിനന്ദിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ