BlogEducationGulfLatest NewsLifeStyleNewsWellness

മാനസികാരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി പാനല്‍ ചര്‍ച്ച.

മാനസിക ആരോഗ്യ മേഖലയിലെ തെറ്റായ പ്രവണതകളെ കുറിച് ആളുകള്‍ക്ക് അവബോധം നല്‍കിയും മാനസികാരോഗ്യ മേഖലയിലെ വ്യത്യസ്ത വിഭാഗങ്ങളെ മനസ്സിലാക്കി കൊടുത്തും ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് പ്രവാസി വെല്‍ഫെയറും മെന്റീവ് ഖത്തറും ചേര്‍ന്ന് സംഘടിപ്പിച്ച പാനല്‍ ചര്‍ച്ച മനസിന്റെ അഗാധതയിലേക്ക് വെളിച്ചം വീശുന്നതായി. മനശാസ്ത്രത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദരുടെ പാനലുമായി സംവദിക്കാന്‍ പരിപാടിയിലൂടെ അവരമൊരുങ്ങി. ആസ്റ്റര്‍ മെഡിക്കല്‍ സെന്ററിലെ സ്പെഷ്യലിസ്റ്റ് സൈകാട്രിസ്റ്റ് ഡോ. ടിഷ റെയ്ചല്‍ ജേക്കബ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എം.ഐ ഖലീല്‍, ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ സൈക്കോ തെറാപിസ്റ്റ് ജോര്‍ജ് വി ജോയ് എന്നിവരടങ്ങുന്ന വിദഗ്ദ പാനലാണ് സദസ്സ്യരുമായി സംവദിച്ചത്.

മനശാസ്ത്ര സംബന്ധിയായ വിവിധ വിശയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ട പരിപാടിയില്‍ മാനസിക ആരോഗ്യത്തെ ഗൗരവപൂര്‍വ്വം ആളുകള്‍ സമീപിക്കുകയോ വിദഗ്ദ ഉപദേശം തേടുകയോ ചെയ്യുന്നില്ലെന്ന് പാനല്‍ ചൂണ്ടിക്കാട്ടി. ശാരീരിക ആരോഗ്യ പ്രശങ്ങളുണ്ടവുമ്പോള്‍ പരിഗണിക്കും പോലെ ഭൂരിഭാഗം ആളുകളും മാനസിക പ്രശ്നങ്ങളെ ഗൗരവത്തിലെടുക്കാതെ അവഗണിച്ച് വിടുകയും പിന്നീടത് ജീവിതം കൈവിട്ട് പോകുന്ന ഗുരുതരാവസ്ഥകളിലേക്ക് വരെ എത്തുകയും ചെയ്യുന്നു.ചെറുതും വലുതുമായ മാനസിക അസ്വസ്ഥതകളിലെ വിദഗ്ദ ചികിത്സയുടെ ആവശ്യകത, പ്രവാസികള്‍ക്കിടയിലെ ജോലി സമ്മര്‍ദ്ദം തുടങ്ങിയവയും ചര്‍ച്ചയായി.   ഡി.പി.എസ് സ്കൂള്‍ സൈക്കോളജി അദ്ധ്യാപിക അനു അച്ഛാമ വര്‍ഗ്ഗീസ് മോഡറേറ്ററായി.

ഐ.സി.ബി.എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. സ്നേഹപൂര്‍ണ്ണമായ ഒരു തലോടല്‍ വരെ ചഞ്ചലമായ മനസ്സിനെ ശാന്തമാക്കി ജീവിതത്തിലേക് തിരികെ നടത്താനുതകുമെന്നും പ്രവാസ ലോകത്ത് ഒറ്റപ്പെടലിന്റെയും ജോലിഭാരത്തിന്റെയും പേരില്‍ ധാരളം ആളുകള്‍ ബുദ്ധിമുട്ടനുഭവിക്കുമ്പോള്‍ ഇത്ത്രം പരിപാടികള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.   പ്രവാസി വെല്‍ഫെയര്‍ ആക്ടിംഗ് പ്രസിഡണ്ട് റഷീദലി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍, മെന്റീവ് പ്രതിനിധികളായ ഹുസൈന്‍ വാണിമേല്‍, മുഹമ്മദ് അസ്ലം വേളം തുടങ്ങിയവര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍ വീനര്‍ സക്കീന അബ്ദുല്ല നന്ദി പറഞ്ഞു. സലാഹ് എം, ഷമീല്‍ വി.എം, ഷാദിയ ഷരീഫ് തുടങ്ങിയ്വര്‍ നേതൃത്വം നല്‍കി. മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി മെന്റീവ് നിര്‍ മ്മിച്ച ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.


Video link: https://we.tl/t-nSpfMEHs8z

Show More

Related Articles

Back to top button