Latest NewsNewsPolitics
എഡിഎം നവീന്‍ ബാബുവിന്റെ വിവാദ യാത്രയയപ്പില്‍ പി.പി ദിവ്യയെ ക്ഷണിച്ചില്ലെന്ന് ജില്ലാ കളക്ടര്‍

കണ്ണൂര്‍: കൈക്കൂലി ആരോപണത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബുവിന്റെ വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യയെ ക്ഷണിച്ചിരുന്നില്ലെന്ന് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ വീണ്ടും വ്യക്തമാക്കി.
യോഗത്തിന് മുന്‍പ് ദിവ്യ വിളിച്ചിരുന്നുവെന്നും, കോള്‍ രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് കൈമാറിയതായും കളക്ടര്‍ വ്യക്തമാക്കി. നവീന്‍ ബാബുവിനെതിരായ ആരോപണത്തെക്കുറിച്ച് നേരത്തെ അറിയില്ലായിരുന്നുവെന്നും നവീന്റെ കൂടെ തനിക്ക് നല്ല ബന്ധം ഉണ്ടായിരുന്നു എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ജില്ലാ കളക്ടറുടെ മൊഴി അന്വേഷണ സംഘം ഇന്നലെ രേഖപ്പെടുത്തി. രാത്രി ഔദ്യോഗിക വസതിയില്‍ എത്തിയായിരുന്നു മൊഴിയെടുപ്പ്.