IndiaLatest NewsNewsPolitics

വയനാട് ഉപതെരഞ്ഞെടുപ്പ്: പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

വയനാട്: വയനാട് ഉപതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രിയങ്ക ഗാന്ധിയ്ക്ക് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വദ്ര, മകന്‍ തുടങ്ങിയവരുടെ പൂര്‍ണ പിന്തുണ ലഭിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവരും പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം വയനാട് കളക്ട്രേറ്റ് ഓഫീസില്‍ ഹാജരായി.

മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ച പ്രിയങ്ക, വന്‍ ജനാവലിയോടു കൂടിയ റോഡ് ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കാനായി സോണിയ ഗാന്ധി, റോബര്‍ട്ട് വദ്ര എന്നിവരോടൊപ്പം പ്രിയങ്ക ഗാന്ധി ഇന്നലെ രാത്രി 8.30 മണിക്ക് ബത്തേരിയിലെത്തിയിരുന്നു. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് രാവിലെ 10 മണിയോടെ ബത്തേരിയിലെത്തിയതായി റിപ്പോര്‍ട്ട്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button