എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് ഇന്ന് മന്ത്രിക്ക് കൈമാറും
തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അന്വേഷണം പൂര്‍ത്തിയായി, റിപ്പോര്‍ട്ട് ഇന്ന് റവന്യു മന്ത്രിക്ക് കൈമാറും. നേരത്തെ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തിന് 13 ദിവസം പിന്നിടുമ്പോഴാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. പെട്രോള്‍ പമ്പിന് എന്‍ ഒ സി നല്കുന്നതില് നവീന്‍ ബാബു കാലതാമസം വരുത്തിയിട്ടില്ലെന്നും കോഴ ആരോപണത്തിന് തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
മരണത്തിന് പിന്നിലെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷിക്കാന്‍ റവന്യു മന്ത്രി ശുപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്നും സൂചനയുണ്ട്.
യാത്ര അയയ്പ്പു സമ്മേളനത്തിനിടെ ക്ഷണിക്കപ്പെടാതെ എത്തിയ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നാലെ അപമാനിതനായി നവീന്‍ ബാബു ആത്മഹത്യ ചെയ്തെന്നാണ് റിപ്പോര്‍ട്ട്. ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കേസ് എടുത്തിട്ടുള്ളതിനാൽ, അവര്‍ ഒളിവിലാണെന്നും, പോലീസ് തുടര്‍ നടപടി സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തുകയാണെന്നാരോപിച്ച് വിമര്‍ശനമുണ്ട്.