CrimeGlobalLatest NewsNewsOther Countries

ഇസ്രായേൽ ആക്രമണം: ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ

ടെഹ്‌റാൻ: “ഇസ്രായേലിന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും, അതിനായി എല്ലാ ആയുധങ്ങളും ഉപയോഗിക്കുമെന്നും” ഇറാൻ മുന്നറിയിപ്പ് നൽകി. ശനിയാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇറാന്റെ പ്രതികരണം. ഇസ്രായേൽ നിയമവിരുദ്ധമായ ആക്രമണത്തിലൂടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പരാജയപ്പെട്ടുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായേൽ ബാഗേയി വ്യക്തമാക്കി.

ഇറാൻ വിപ്ലവ ഗാർഡിലെ (ഐ.ആർ.ജിസി) മുതിർന്ന കമാൻഡർ ഹുസൈൻ സലാമി “ഇസ്രായേലിന് സങ്കൽപ്പിക്കാനാകാത്ത പ്രത്യാഘാതം നേരിടേണ്ടി വരും” എന്നും “ഗസ്സയിലും ലബനാനിലുമുള്ള പ്രതിരോധ സഖ്യങ്ങൾ നേരിടാനാകാത്ത നിരാശയിലാണ് സയണിസ്റ്റ് ഭരണകൂടം” എന്നും പറഞ്ഞു. യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിലും പ്രത്യാക്രമണത്തിൽ നിന്ന് പിൻമാറില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയയും വ്യക്തമാക്കി.

അതിനിടെ, ലക്ഷ്യസ്ഥാനങ്ങളെ കുറിച്ച് മുൻകൂട്ടി ഇറാനു വിവരം നൽകിയെന്ന അഭ്യൂഹങ്ങൾ ഇസ്രായേൽ തള്ളി.

Show More

Related Articles

Back to top button