BusinessNews

ഒബിഎസ്സി (OBSC) പെര്‍ഫെക്ഷന്‍ എന്‍എസ്ഇ എസ്എംഇയില്‍ ലിസ്റ്റു ചെയ്തു; മികച്ച പ്രതികരണത്തെത്തുടര്‍ന്ന് വില കയറി

കൊച്ചി: പ്രെസിഷന്‍ മെറ്റല്‍ കമ്പോണന്റ് നിര്‍മാതാക്കാളായ ഒബിഎസ് സി (OBSC) പെര്‍ഫെക്ഷന്റെ ഓഹരികള്‍ എന്‍എസ്ഇ എസ്എംഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റു ചെയ്തു. നിക്ഷേപകരില്‍ നിന്നുള്ള മികച്ച പ്രതികരണത്തെത്തുടര്‍ന്ന വൈകാതെ തന്നെ 115.50 രൂപയായി ഉയര്‍ന്നു. പ്രെസിഷന്‍ എന്‍ജീനീയറിംഗ് രംഗത്ത് കമ്പനിക്ക് പ്രതീക്ഷിക്കുന്ന മികച്ച വളര്‍ച്ചാസാധ്യത്യകള്‍ക്ക് അടിവരയിടുന്നതാണ് ഈ പ്രതികരണമെന്ന് മാനേജിംഗ് ഡയറക്ടര്‍ സാക്ഷം ലീഖ പറഞ്ഞു. ഐപിഒവിനു ലഭിച്ചത് ഇടത്തരം പ്രതികരണമാണെങ്കില്‍ ലിസ്റ്റു ചെയ്തതിനെത്തുടര്‍ന്ന് നിക്ഷേപകരെ ആകര്‍ഷിച്ചത് കമ്പനിയുടെ ശക്തമായ പ്രവര്‍ത്തന ശൃംഖലയും വളര്‍ച്ചാസാധ്യതകളുടമാണെമന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ അടിസ്ഥാന ഘടകങ്ങള്‍ ശക്തമാണെങ്കിലും വലിയ മത്സരം നിലനില്‍ക്കുന്ന മേഖലയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലും ശ്രീപെരുമ്പുതൂരിലുമുള്ള ഫാക്ടറികളുടെ ശേഷി വര്‍ധനവ് കണക്കിലെടുത്ത് ഇടത്തരം-ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണിതെന്ന് ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പ് ചെയര്‍മാന്‍ ഉദയ് നാരംഗ് പറഞ്ഞു.

1200 ഓഹരികളുടെ ലോട്ടിന് 95 രൂപ മുതല്‍ 100 രൂപ വരെയായിരുന്നു വിലനിരക്ക്. വിദേശ സ്ഥാപന നിക്ഷേപകര്‍ 11 ബില്യന്‍ ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ച സമയത്തും ഐപിഒവിന് 16.5 മടങ്ങ് അപേക്ഷകള്‍ ലഭിച്ചു. 2017ല്‍ പ്രവര്‍ത്തനമാരംഭിച്ച കമ്പനി ഒട്ടോമൊബീല്‍ വ്യവസായത്തിനാവശ്യമായ ലോഹഘടകഭാഗങ്ങളാണ് നിര്‍മിക്കുന്നത്. പൂനെയില്‍ മൂന്നു ഫാക്ടറികളുണ്ട്, തമിഴ്‌നാട്ടില്‍ ഒന്നും. 1969ല്‍ സ്ഥാപിക്കപ്പെട്ട ആംഗ്ലിയന്‍ ഒമേഗ ഗ്രൂപ്പിന്റെ ഭാഗമാണ് കമ്പനി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button