KeralaLatest NewsNews

ഹൃദയസ്തംഭനം; തീവ്ര പരിചരണത്തിൽ യുവാവിന് പുതുജീവൻ.

കൊച്ചി: നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 36 വയസ്സുള്ള യുവാവിന് വൈദ്യുതാഘാതത്തിൽ ഉണ്ടായ ഹൃദയസ്തംഭനത്തെ തുടർന്ന് അപകട നിലയിലായിരുന്ന യുവാവിനു കാക്കനാട് സൺറൈസ് ആശുപത്രിയിലെ അത്യാഹിത വിഭാഗം പുതുജീവൻ നൽകി. ആശുപത്രിയിലെ മെഡിക്കൽ ടീം വളരെ പെട്ടെന്ന് അടിയന്തര നടപടികൾ സ്വീകരിക്കുകയും പ്രാഥമിക ചികിത്സ നൽകാൻ തയ്യാറാവുകയും ചെയ്തു. സംഭവസ്ഥലത്ത് രോഗിയുടെ നില ഗുരുതരമായ സാഹചര്യത്തിൽ അത്യാഹിത വിഭാഗത്തിലെ ടീമിന്റെ നേതൃത്വത്തിൽ 15 മിനിറ്റോളം സി പി ആർ നൽകി രോഗിയുടെ നില മെച്ചപ്പെടുത്തി. തുടർന്ന് ഇന്റ്യൂബേഷൻ പോലുള്ള അടിയന്തര ചികിത്സകൾ നൽകുകയും രോഗിയെ ICU-യിലേക്ക് മാറ്റി. പിന്നീട് ക്രിട്ടിക്കൽ കെയർ വിഭാഗവും പ്രശസ്ത ന്യൂറോളജിസ്റ്റ് ഡോ. ഐശ്വര്യയും ചേർന്ന് രണ്ട് ദിവസം യുവാവിനെ വെന്റിലേറ്ററിന്റെ സഹായത്തോടെ ആരോഗ്യനില നിരീക്ഷിക്കുകയും, ആരോഗ്യവ്യാപ്തമായ ചികിത്സാ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ശ്രദ്ധാപൂർവമായ പരിചരണത്തിന്റെ ഫലമായി യുവാവിന്റെ നില മെച്ചപ്പെടുകയും ചെയ്തു. തുടർന്ന് അഞ്ചുദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗി ആശുപത്രി വിടുകയും ചെയ്തു. ഹൈപ്പോക്സിക്,ന്യൂറൽ പരിക്കുകൾ എന്നിവ ഒന്നും തന്നെ സംഭവിക്കാതെ യുവാവിനെ രക്ഷിക്കാൻ മെഡിക്കൽ ടീമിനായത് ഏറെ ശ്രദ്ധേയമായി.
യുവാവും കുടുംബവും സൺറൈസ് ആശുപത്രിയിൽ നേരിട്ട് തങ്ങളോടുള്ള നന്ദിയും അഭിനന്ദനവും അറിയിച്ചു. സൺറൈസ് ആശുപത്രി മാനേജിംഗ് ഡയറക്ടർ പർവീൻ ഹഫീസ് ആശുപത്രി അധികൃതരെ അഭിനന്ദിച്ചു.

Show More

Related Articles

Back to top button