AmericaLatest NewsNews

സൗത്ത് കരോലിനയിൽ സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിൻറെ വധശിക്ഷ നടപ്പാക്കി.  

സൗത്ത് കരോലിന:1999-ൽ ഒരു കൺവീനിയൻസ് സ്റ്റോർ ഗുമസ്തനെ വെടിവെച്ച് കൊന്ന റിച്ചാർഡ് മൂറിന്റെ  വധശിക്ഷ സൗത്ത് കരോലിനയിൽ  നവംബര് 1നു വൈകീട്ട് നടപ്പാക്കി. മൂന്ന് ജൂറിമാരും അദ്ദേഹത്തിൻ്റെ വിചാരണയിൽ നിന്നുള്ള ജഡ്ജിയും, മുൻ ജയിൽ ഡയറക്ടർ, പാസ്റ്റർമാരും അദ്ദേഹത്തിൻ്റെ കുടുംബവും ഉൾപ്പെട്ട കക്ഷികൾ വധശിക്ഷ ഒഴിവാക്കണമെന്നു അഭ്യർത്ഥിച്ചുവെങ്കിലും അംഗീകരിച്ചില്ല. 2001-ലാണ്  മൂറിനെ വധശിക്ഷയ്ക്ക് വിധിച്ചത്

മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് പ്രവഹിപ്പിച്ചു തുടങ്ങിയതോടെ മൂർ കണ്ണുകൾ അടച്ചു, തല സീലിംഗിലേക്ക് ചൂണ്ടി. മൂർ അടുത്ത മിനിറ്റിൽ കൂർക്കം വലി പോലെയുള്ള ദീർഘനിശ്വാസങ്ങൾ എടുത്തു. പിന്നീട് 6:04 വരെ ആഴം കുറഞ്ഞ ശ്വാസം എടുത്തു, ശ്വാസം നിലച്ചു. മൂർ അസ്വാസ്ഥ്യത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളൊന്നും കാണിച്ചില്ല.59 കാരനായ മൂറിന്റെ മരണം  വൈകുന്നേരം 6:24 നു സ്ഥിരീകരിച്ചു

1999 സെപ്റ്റംബറിൽ സ്പാർട്ടൻബർഗ് കൺവീനിയൻസ് സ്റ്റോർ ക്ലർക്കിനെ കൊലപ്പെടുത്തിയതിന് മൂർ കുറ്റക്കാരനാണെന്ന് കണ്ടെത്തി, രണ്ട് വർഷത്തിന് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു.

സൗത്ത് കരോലിനയിൽ വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം വധിക്കപ്പെട്ട രണ്ടാമത്തെ തടവുകാരനാണ് മൂർ. നാല് പേർ കൂടി അപ്പീലുകൾക്ക് പുറത്താണ്, അഞ്ച് ആഴ്ച ഇടവേളകളിൽ വസന്തകാലത്ത് അവരെ വധിക്കാൻ സംസ്ഥാനം തയ്യാറാറെടുക്കുന്നു.30 പേരാണ് ഇപ്പോൾ വധശിക്ഷയ്ക്ക് വിധേയരായിരിക്കുന്നത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button