CrimeKeralaLatest NewsNewsPolitics

കൊടകര കുഴൽപ്പണക്കേസ് വീണ്ടും അന്വേഷണം; ഡിജിപിക്ക്‌ നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ വീണ്ടും അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ഷൈലേഷ് കുമാറിന് നിർദേശം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മറ്റ് പ്രതികളും പ്രതിയായ കേസിൽ പുന:അന്വേഷണം വേണമെന്ന ആവശ്യമാണ് സിപിഎം നേരത്തെ സർക്കാരിനോട് ഉന്നയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപിയുമായി നടത്തിയ ചര്‍ച്ചയിലാണ് കേസ് വീണ്ടും അന്വേഷിക്കാൻ തീരുമാനമായത്.

അന്വേഷണം പുനരാരംഭിക്കാനോ തുടരാനോ അനുയോജ്യമായ നിയമ നടപടി സ്വീകരിക്കണമെന്നു ഡിജിപിക്ക്‌ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

കേസിൽ മുമ്പ് ഒരു പ്രാവശ്യം തുടരന്വേഷണം നടന്നിട്ടുണ്ട്. 2021 ഏപ്രിൽ 7ന് കൊടകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആദ്യ കുറ്റപത്രം 22 പ്രതികളെയും പിന്നീട് 2022 നവംബർ 15-ന് ഒരാൾകൂടി പ്രതി ചേർത്ത് സമർപ്പിച്ചിരുന്നു.

തൃശ്ശൂർ റെയിഞ്ഞ് ഡി.ഐ.ജി.യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം 1.58 കോടി രൂപയാണ് വീണ്ടെടുത്തത്, 56 ലക്ഷം രൂപ മറ്റുള്ളവർക്ക് കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തി.

Show More

Related Articles

Back to top button