CrimeIndiaLatest NewsNewsPolitics

എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

കൊച്ചി: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെ ദിവ്യയെ ചോദ്യം ചെയ്യാനാണ് അനുമതി ലഭിച്ചത്.

കസ്റ്റഡി അനുവദിച്ചതോടെ ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത ദിവസങ്ങളില്‍ മാത്രമേ പരിഗണിക്കൂ. ദിവ്യയുടെ ജാമ്യാപേക്ഷ അടുത്ത തിങ്കളാഴ്ചയാണ് കോടതി പരിഗണിക്കുക.

ദിവ്യയുടെ ജാമ്യാപേക്ഷയില്‍ കളക്ടർ അരുണ്‍ കെ. വിജയന്റെയും പരാതിക്കാരന്‍ പ്രശാന്തിന്റെയും മൊഴികള്‍ കേന്ദ്രീകരിച്ചാണ് തർക്കം. എഡിഎം നവീന്‍ ബാബുവിന്റെ കുടുംബവും ജാമ്യാപേക്ഷയ്ക്കെതിരെ കോടതിയിൽ നിലപാട് സ്വീകരിച്ചേക്കുമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

Show More

Related Articles

Back to top button