കോലഞ്ചേരി: യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കു ആദരാഞ്ജലി അർപ്പിച്ച് വിശ്വാസികളും സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു. കോതമംഗലം ചെറിയ പള്ളിയിലും വലിയ പള്ളിയിലും നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് വിശ്വാസികളാണ് ഹാജരായത്.
ബാവയുടെ സംസ്കാരം ഇന്ന് വൈകിട്ട് പുത്തൻകുരിശ് മാർ അത്തനേഷ്യസ് കത്തീഡ്രൽ പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും.
സംസ്കാര ശുശ്രൂഷകൾക്ക് യാക്കോബായ സഭ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യു.കെ. ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ മുഖ്യ കാർമികത്വം വഹിക്കും.