KeralaLatest NewsNewsPolitics
സ്നേഹ വീട് പദ്ധതിയിലെ താക്കോൽ ദാനം.

തിരുവനന്തപുരം.:ഭവന രഹിതർക്ക് നൽകാനായി ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന് വേണ്ടി അമേരിക്കയിലെ പ്രമുഖ വ്യവസായിയും വേൾഡ് മലയാളി കൌൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ Dr. ബാബു സ്റ്റീഫൻ സാമ്പത്തിക സഹായം നൽകി നിർമ്മാണം പൂർത്തിയാക്കിയ ആദ്യ വീടിന്റെ താക്കോൽ ദാനം ശ്രീ. കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ നിർവഹിച്ചു. വീട്ടുടമ ശ്രീമതി. അനിത താക്കോൽ ഏറ്റു വാങ്ങി.
ചടങ്ങിൽ വേൾഡ് മലയാളി കൌൺസിൽ ഭാരവാഹികൾ ആയ കെ. വിജയചന്ദ്രൻ, സുരേഷ് കുമാർ എന്നിവരും പങ്കെടുത്തു.ശ്രീ. ബാബു സ്റ്റീഫന് വേണ്ടി ഗ്ലോബൽ ജോയിന്റ് സെക്രട്ടറി കെ. വിജയചന്ദ്രൻ ഉപഹാരം ഏറ്റുവാങ്ങി. സംസ്ഥാന ശിശു ക്ഷേമ സമിതി സെക്രട്ടറി ദീപക്, മുൻ. മേയർ ശ്രീ. ശ്രീകുമാർ തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു


