കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ കേരളപ്പിറവിദിനം വിപുലമായി ആഘോഷിച്ചു . ടൂബ്ലി കെ . പി . എ ആസ്ഥാനത്തു നടന്ന പരിപാടി പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്തു . മാധ്യമപവർത്തകനും , കൗൺസിലറുമായ പ്രദീപ് പുറവങ്കര മുഖ്യതിഥിയായി പങ്കെടുത്തു കേരളപ്പിറവി ദിന സന്ദേശം നൽകി . വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു . സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസ്സി. ട്രെഷറർ കൃഷ്ണകുമാർ , സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക സെക്രെട്ടറി കിഷോർ കുമാർ , സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു . തുടർന്ന് കുട്ടികളും മറ്റു കെ . പി . എ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി .