CrimeGlobalLatest NewsNewsOther CountriesPolitics
ഇറാനെ പ്രതിരോധിക്കാന്‍ പശ്ചിമേഷ്യയിലേക്ക് അമേരിക്കയുടെ സൈനിക സന്നാഹം; ബി-52 ബോംബര്‍ വിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിക്കും.
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരെ ആക്രമണം നടത്തുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയതിനെ തുടര്‍ന്ന് പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ വിന്യസിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ദീർഘദൂരം ശേഷിയുള്ള ബി-52 ബോംബര്‍ വിമാനങ്ങളും പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും അടക്കമുള്ള സന്നാഹങ്ങളെ ഇറാന്റെ ഭീഷണിക്കെതിരെ നിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്
“ഇറാൻ അമേരിക്കയെ ലക്ഷ്യമാക്കിയാൽ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും,” പെന്റഗണ്‍ വക്താവ് പാട്രിക് റൈഡര്‍ മുന്നറിയിപ്പ് നല്കി. ഇറാൻ-ഇസ്രയേല്‍ സംഘർഷം വന്‍ യുദ്ധത്തിലേക്ക് എത്തുമോ എന്ന ആശങ്ക അമേരിക്ക ഉയർത്തുകയാണ്.
ഇതിന് മുമ്പ്, ഇറാന്റെ ആക്രമണഭീഷണിയെ നേരിടാന്‍ ‘ഥാഡ്’ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനവും നൂറോളം അമേരിക്കൻ സൈനികരും ഇസ്രായേലിലെത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.