Latest NewsNews
കാനഡയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ടൊറന്റോ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കി

ടൊറന്റോ: കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് ടൊറന്റോയിലെ കോണ്‍സുലര്‍ ക്യാമ്പുകള്‍ റദ്ദാക്കുന്നതായി വിദേശകാര്യ മന്ത്രി അറിയിച്ചു. സുരക്ഷാ ആശങ്കകളെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ പൗരന്മാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം വിവിധ സേവനങ്ങള്‍ നല്‍കുന്നതിനായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനും വാന്‍കൂവറിലെയും ടൊറന്റോയിലെയും കോണ്‍സുലേറ്റുകളും സംഘടിപ്പിച്ചിരുന്ന പതിവ് പരിപാടികളാണ് മാറ്റിവെച്ചത്.
കാനഡയിലെ സുരക്ഷാ ഏജന്‍സികള്‍ കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകര്‍ക്ക് ആവശ്യമായ സുരക്ഷാ പരിരക്ഷ നല്‍കാന്‍ സാദ്ധ്യമല്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് പുതിയ നീക്കം.