Latest NewsNewsPolitics

കമല ഹാരിസിന്  47-ാമത് പ്രസിഡൻ്റാകാൻ അവസരം നൽകണമെന്ന്  ജമാൽ സിമ്മൺസ്

വാഷിംഗ്‌ടൺ ഡി സി : 2024-ൽ വൈസ് പ്രസിഡൻ്റിന് ഇപ്പോഴും പ്രസിഡൻ്റാകാനുള്ള സാധ്യത ചൂണ്ടി കാട്ടി കമലാ ഹാരിസിൻ്റെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ ജമാൽ സിമ്മൺസ്,: ജോ ബൈഡൻ സ്ഥാനമൊഴിഞ്ഞാൽ അമേരിക്കയുടെ  47-ാമത് പ്രസിഡൻ്റാകാൻ കമലക്കു അവസരം ലഭിക്കുമെന്ന്‌ ജമാൽ സിമ്മൺസ് അഭിപ്രായപ്പെട്ടു

നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ സ്ഥാനാരോഹണം വരെയുള്ള 71 ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തായിരിക്കുമെന്ന് ഞായറാഴ്ച ചോദിച്ചപ്പോളാണ്  “അടുത്ത 30 ദിവസത്തിനുള്ളിൽ പ്രസിഡൻ്റ് സ്ഥാനം ബൈഡൻ രാജിവെക്കണം  കമലാ ഹാരിസിനെ അമേരിക്കയുടെ പ്രസിഡൻ്റാക്കാം” എന്ന് സിമ്മൺസ് പറഞ്ഞത് .

“ജോ ബൈഡൻ ഒരു അസാധാരണ പ്രസിഡൻ്റായിരുന്നു,”  “അദ്ദേഹം നൽകിയ വാഗ്ദാനങ്ങളിൽ പലതും പാലിച്ചു. അയാൾക്ക് നിറവേറ്റാൻ കഴിയുന്ന ഒരു വാഗ്ദാനമുണ്ട്: ഒരു പരിവർത്തന വ്യക്തിയായി മാറുകയെന്നതാണ് സിമ്മൺസ് പറഞ്ഞു.തൻ്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് ബൈഡൻ സ്ഥാനമൊഴിയുന്നത് പരിഗണിക്കുമെന്നതിന് തെളിവുകളൊന്നുമില്ല.

-പി പി ചെറിയാൻ

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button