വാഷിംഗ്ടൺ: കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ്ല്യു) സ്ഥാപക അംഗവും 1980-ൽ പ്രസിഡന്റുമായിരുന്ന മോഹൻ പി.പിള്ള ഒക്‌ടോബർ 31-ന് അന്തരിച്ചു. വൈക്കത്ത് ജനിച്ച അദ്ദേഹം 1971-ൽ അമേരിക്കയിലേക്ക് കുടിയേറി. സിവിൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 2000-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഫെഡറൽ ഗവൺമെൻ്റിൽ നിന്ന് വിരമിച്ചു. സംരംഭകൻ, റിയൽ എസ്റ്റേറ്റ് ഡെവലപ്പർ, ചാരിറ്റി പ്രവർത്തകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ഒരുപാട് ജീവിതങ്ങൾക്ക് തുണയായ അദ്ദേഹം 2002-ൽ, ദി മോഹൻ പിള്ളേ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഫാമിലി ഫൗണ്ടേഷൻ സ്ഥാപിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ നൽകുന്നു. ഇതുവരെ 500-ലധികം കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകി. പ്രധാനമായും വൈക്കത്തും സമീപ പ്രദേശങ്ങളിലും ഉള്ള വിദ്യാര്ഥികളാക്കാണ് സ്‌കോളർഷിപ്പ് ലഭിച്ചത്. ഈ വര്ഷം തിരുവനന്തപുരത്തു നിന്നുള്ള വിദ്യാർത്ഥികൾക്കും സ്‌കോളർഷിപ്പ് നൽകി.
പിള്ള ഫൗണ്ടേഷൻ്റെ പ്രവർത്തനം തുടരുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു .
KAGW വളരുന്നതിൽ അദ്ദേഹം അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്തു.
മികച്ച ടെന്നീസ് കളിക്കാരനും, വായനക്കാരനും, ലോക സഞ്ചാരിയുമായിരുന്നു.
ഭാര്യ: ജയ മേനോൻ പിള്ള. മക്കൾ: ആനന്ദ് മോഹൻ പിള്ള, രവി പ്രഭാകരൻ പിള്ള. മരുമക്കൾ: ക്രിസ്റ്റിൻ സ്വെൻസൺ പിള്ള, എമിലി റോബ് പിള്ള.
കൊച്ചുമക്കൾ: സോണ്ടേഴ്‌സ് മേനോൻ പിള്ള, ലിലിയൻ ആവണി പിള്ള, അഡിസൺ സ്വെൻസൺ പിള്ള, ബാങ്ക്സ് എഡ്വാർഡ് പിള്ള, ജൂൺ ജയ പിള്ള,
സഹോദരിമാർ: രമാദേവി, പദ്മ കുമാരി.