NewsOther CountriesPolitics

ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച: യുഎസ് ഉപരോധത്തിൽ ഇളവ് തേടി ഇലോൺ മസ്ക്

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡൻറ് സ്ഥാനത്തേക്ക് ട്രംപ് വിജയിച്ചപ്പോഴെ ഏറ്റവും കൂടുതൽ വിഷമം പ്രകടിപ്പിച്ച രാജ്യങ്ങളിൽ ഇറാനും ഉൾപ്പെടും. അമേരിക്കയുമായി നേരിട്ടുള്ള ചർച്ച നടത്താൻ ഇറാൻ വർഷങ്ങളായി ശ്രമിച്ചിരുന്നുവെങ്കിലും ട്രംപ് ഭരണകാലത്ത് അതിന് തൊട്ടും തൊടാനായില്ല.

ഇപ്പോഴിതാ, ട്രംപിന്റെ ആഭിമുഖ്യത്തിലുള്ള സുപ്രധാന പദവികളിലൊന്നിലേക്ക് എത്തിച്ചേർന്ന ശേഷം, ടെസ്‌ല ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനുമായ ഇലോൺ മസ്ക്, ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡർ അമീർ സഈദ് ഇരാവനിയെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുകയാണെന്ന് ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ച രഹസ്യ കേന്ദ്രത്തിൽ വെച്ച് ഒരു മണിക്കൂറിലേറെ നീണ്ടു നിന്ന ആ കൂടിക്കാഴ്ചയിൽ, യു.‌എസ്. ഉപരോധത്തിൽ ഇളവ് ലഭിക്കുന്നതിനായും, ഇറാനിൽ ബിസിനസ് സാധ്യതകൾ അന്വേഷിക്കാനുമുള്ള നിർദേശങ്ങൾ നിരത്തിയതായും റിപ്പോർട്ടുകളുണ്ട്. കൂടിക്കാഴ്ചയെ “പോസിറ്റീവ്” എന്ന് വിലയിരുത്തിയതായി അജ്ഞാത ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോർട്ട് ചെയ്തു.

എന്നാൽ, അമേരിക്കയുടെ താൽപര്യത്തിന്റെയോ, മസ്കിന്റെ ബിസിനസ് താൽപര്യത്തിന്റെയോ ഭാഗമായിട്ടാണ് ഈ നീക്കമെന്ന ചോദ്യങ്ങൾ ഇപ്പോഴും ഉന്നയിക്കപ്പെടുന്നുണ്ട്. കൂടിക്കാഴ്ചയെ കുറിച്ച് ഒരൊറ്റ ഔദ്യോഗിക സ്ഥിരീകരണവും ഇരു രാജ്യങ്ങളുടെയും ഭാഗത്ത് നിന്നും ലഭ്യമായിട്ടില്ല.

ഇറാനുമായുള്ള നയതന്ത്രബന്ധത്തിന് ട്രംപ് നൽകുന്ന പ്രാധാന്യത്തിന്റെ സൂചനയാണ് ഈ കൂടിക്കാഴ്ചയെന്നും ട്രംപ് ടീമിന്റെ നിലപാടിനായുള്ള പ്രതികരണത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് നിരീക്ഷകരും.

Show More

Related Articles

Back to top button