KeralaLatest NewsNewsPolitics

വയനാട്ടിലെ മുണ്ടക്കൈ-ചുരൽമല ഉരുള്‍പൊട്ടൽ ദേശീയ ദുരന്തമല്ല: കേന്ദ്ര സർക്കാർ

ഡൽഹി: വയനാട്ടിൽ ഉണ്ടായ മുണ്ടക്കൈ-ചുരൽമല ഉരുള്‍പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. മാനദണ്ഡങ്ങൾ അനുസരിച്ച് ഇത് സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ഡൽഹിയിൽ കേരളത്തിന്റെ പ്രതിനിധി കെ.വി. തോമസിനോടാണ് കേന്ദ്ര സർക്കാർ ഈ നിലപാട് അറിയിച്ചത്.

ഉരുള്‍പൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ വിശദീകരണം. “പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിലവിലുള്ള മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ല,” എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

കേരളത്തിന് നിലവിൽ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്ക് 388 കോടി രൂപ ഈ സാമ്പത്തിക വർഷത്തിൽ നൽകി എന്നും നിലവിൽ 394 കോടി രൂപ ബാക്കിയുണ്ടെന്നും കേന്ദ്ര സർക്കാർ കത്തിൽ വിശദീകരിച്ചു. “കേരളത്തിന്റെ ദുരന്തനിവാരണ നിധിയിൽ ആവശ്യമായ തുക ലഭ്യമാണ്,” എന്നും കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button