AmericaNews

വിനോദ് നായര്‍ (വിനി) നിര്യാതനായി

ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന്‍ നായരുടേയും ശാന്തമ്മ നായരുടേയും മകന്‍ വിനോദ് നായര്‍ (വിനി-41) പോര്‍ട്ട്‌ലാന്‍ഡില്‍ (ഒറിഗോണ്‍) നിര്യാതനായി. ജോലി സംബന്ധമായി പോർട്ട്‌ലാന്‍ഡിലായിരുന്നു താമസം.

2001-ൽ സ്കെനക്റ്റഡി ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടിയ വിനോദ് 2005-ൽ Rensselaer Polytechnic Institute (RPI) ല്‍ നിന്ന് ബിസിനസ് ആൻ്റ് മാനേജ്‌മെൻ്റിൽ ബി എസ് കരസ്ഥമാക്കി. പിന്നീട് NYU Stern-ൽ നിന്ന് ധനകാര്യത്തിൽ എം ബി എയും കരസ്ഥമാക്കി. Nestlé Waters, Amazon, Nike മുതലായ പ്രശസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

പിതാവ് പരേതനായ കൃഷ്ണന്‍ നായര്‍ പത്തനം‌തിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര്‍ പത്തനം‌തിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്‍ഘ നാളായി ആല്‍ബനിയുടെ അടുത്ത പ്രദേശമായ നിസ്ക്കയൂനയില്‍ സ്ഥിര താമസക്കാരാണ്.

സഹോദരി: ലീന നായര്‍.

സഹോദരീ ഭര്‍ത്താവ്: കെന്‍ ജോണ്‍സ്

പൊതുദര്‍ശനം: നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് 4 മണിമുതല്‍ 8 മണി വരെ ന്യൂ കോമര്‍ ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 Troy-Schenectady Road, Watervliet, NY 12189).

അന്ത്യകര്‍മ്മങ്ങളും ശവദാഹവും: നവംബര്‍ 23 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 12 മണി വരെ ന്യൂ കോമര്‍ ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 Troy-Schenectady Road, Watervliet, NY 12189).

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

Show More

Related Articles

Back to top button