AssociationsLifeStyleNews

പ്രവാസി വെൽഫെയർ – സർവ്വീസ്‌ കാർണ്ണിവല്‍ സംഘാടക സമിതി രൂപീകരിച്ചു.

ദോഹ :  പ്രവാസി വെൽഫെയർ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌  സംഘടിപ്പിക്കുന്ന സർവ്വീസ്‌ കാർണ്ണിവലിന്റെ  സംഘാടക സമിതി രൂപീകരിച്ചു. സാമ്പത്തികം, നിക്ഷേപം, തൊഴിൽ, വിദ്യാഭ്യാസം, തുടർ പഠനം, പ്രവാസി ക്ഷേമ പദ്ധതികൾ, ആരോഗ്യം തുടങ്ങി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ പരിപാടികളും ഈ മേഖലയിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുള്ള  വ്യത്യസ്ത സ്റ്റാളുകളും  സർവീസ് കാർണിവല്ലിൽ ഒരുക്കും. നവമ്പര്‍ 29 വെള്ളിയാഴ്ച ബർവ വില്ലേജിലാണ് സർവീസ് കാർണിവൽ നടക്കുക.

  ഐ.സി.സി പ്രസിഡണ്ട് എ.പി മണികണ്ഠനായിരിക്കും ഉപദേശക സമിതി ചെയര്‍മാൻ. ഐ.സി.ബി.എഫ് പ്രസിഡണ്ട് ഷാനവാസ് ബാവ ഐ.എസ്.സി പ്രസിഡണ്ട് ഇ.പി അബ്ദുറഹ്മാന്‍, ഐ.ബി.പി.എന്‍ പ്രസിഡണ്ട് താഹ മുഹമ്മദ് എന്നിവരെ വൈസ് ചെയര്‍മാന്മാരായും തിരഞ്ഞെടുത്തു. കെ.സി. അബ്ദുലത്തീഫ്, അഡ്വ നിസാര്‍ കോച്ചേരി, കെ.എല്‍ ഹാഷിം, പി.കെ മുഹമ്മദ്, ശശിധര പണിക്കര്‍, തോമസ് സക്കറിയ്യ എന്നിവരാണ്‌ ഉപദേശക സമിതിയംഗങ്ങള്‍.  

 മ ഐസിസി, ഐസിബിഎഫ് മുൻ പ്രസിഡണ്ടന്റ് പി.എന്‍ ബാബുരാജ് ആണ്‌ സംഘാടക സമിതിയുടെ മുഖ്യ രക്ഷാധികാരി. ഡോ. താജ് ആലുവ, ഫൈസല്‍ കുന്നത്ത്, റഷീദ് അഹമ്മദ്, സുഹൈല്‍ ശാന്തപുരം, അബിദ സുബൈര്‍ എന്നിവര്‍ രക്ഷാധികാരികളാവും.

 പ്രവാസി വെല്‍ഫെയര്‍ പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ ആണ്‌ സർവ്വീസ്‌ കാർണ്ണിവലിന്റെ സംഘാടക സമിതി ചെയര്‍മാന്‍. പ്രവാസി വെൽഫെയർ വൈസ് പ്രസിഡണ്ട് മാരായ സാദിഖ്   ചെന്നാടൻ, നജില, അനീസ് റെഹ്മാൻ എന്നിവർ വൈസ് ചെയർമാൻമാരാണ്. മജീദ് അലി ജനറല്‍ കണ്‍വീനറും റഷീദ് അലി, താസീന്‍ അമീന്‍ എന്നിവര്‍ അസിസ്റ്റന്റ് കണ്‍വീനര്‍മാരുമാണ്‌. 

വിവിധ വകുപ്പ് ചെയർമാനായും കൺവീനറായും യഥാക്രമം  അബ്രഹാം ജോസഫ്,   മുനീഷ് എ.സി.(വിദ്യഭ്യാസം, കരിയർ) ഷിയാസ് കൊട്ടാരം, അഹമ്മദ് ഷാഫി ( ഹെൽത്ത്‌ ആൻഡ് ഫിറ്റ്നസ് ) നിസാര്‍ അഹമ്മദ്,  മുഹമ്മദ് റാഫി (സാമ്പത്തികം, നിക്ഷേപം ) മുഹമ്മദ് കുഞ്ഞി, ഷറഫുദ്ദീന്‍ സി ( പ്രവാസി ക്ഷേമ പദ്ധതികൾ ) എന്നിവരെ തെരഞ്ഞെടുത്തു.

വിവിധ വകുപ്പ് കൺവീനർമാരായി അബ്ദുല്‍ ഗഫൂര്‍ എ.ആര്‍ (ഫെസിലിറ്റി), നിഹാസ് എറിയാട് (പവലിയന്‍), ശരീഫ് ചിറക്കൽ (ഗസ്റ്റ് മാനേജ്മെന്റ്), ഷാഫി മൂഴിക്കല്‍ (സ്പോണ്‍സര്‍ഷിപ്പ്), റഹീം വേങ്ങേരി (ലീഗല്‍ & അപ്രൂവല്‍), റബീഅ്‌ സമാന്‍ (പ്രചരണം), നിസ്താർ കളമശ്ശേരി (വളണ്ടിയര്‍), റുബീന മുഹമ്മദ്‌ കുഞ്ഞി (ഭക്ഷണം), അനീസ് റഹ്മാന്‍ (കലാപരിപാടികള്‍) മഖ്ബൂല്‍ അഹമ്മദ് ( രജിസ്ട്രേഷന്‍), അസീം എം.ടി ( സുവനീര്‍ ) എന്നിവരെയും തിരഞ്ഞെടുത്തു.

ഖത്തറിലെ ഓരോ പ്രവാസിയുടെയും ജീവിതത്തിലെ ഒരു നാഴികക്കല്ലാവും സര്‍വീസ് കാര്‍ണിവല്‍. പരമ്പരാഗത ആഘോഷ രീതികളില്‍ നിന്ന് വ്യത്യസ്തമായി  പ്രവാസം സാർത്ഥകമാക്കാനുമുള്ള  വിവിധ വഴികൾ അറിയാനും പുതിയ ചിന്തകൾക്ക്‌ തുടക്കം കുറിക്കാനും ഈ കാർണ്ണിവൽ ഉപകരിക്കും. സാമ്പത്തിക വിദഗ്ദരായ നിഖില്‍ ഗോപാല കൃഷ്ണൻ, ഷഫീഖ് സി. പി, ഹാരിസ് പടിയത് , പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും എഴുത്തുകാരനുമായ എന്‍ എം ഹുസൈന്‍, കരിയര്‍ വിദഗ്ദന്‍ സുലൈമാന്‍ ഊരകം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖർ നയിക്കുന്ന പഠന ക്ലാസുകളും പ്രവാസികൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ ഉപയോഗപ്പെടുത്താനുള്ള സർവീസ് കൗണ്ടറുകളുമാണ് സർവീസ് കാർണിവലിന്റെ സവിശേഷത. സർവീസ് കാർണിവൽ വ്യത്യസ്ത സേവനങ്ങൾ മുൻകൂട്ടി ഉറപ്പുവരുത്താൻ www.pravasiwelfare.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button